print edition മുണ്ടക്കൈ പുനരധിവാസം; ലീഗ് വീടുകളുടെ സംരക്ഷണ ഭിത്തി തകർന്ന് പശുക്കൾ ചത്തു

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള മുസ്ലീംലീഗിന്റെ വീടുകളുടെയും സ്ഥലത്തിന്റെയും സംരക്ഷണ ഭിത്തി തകർന്നു. അപകടത്തിൽ സമീപത്തെ ഉന്നതി നിവാസിയുടെ രണ്ട് പശുക്കൾ ചത്തു. കരിങ്കല്ലും മണ്ണും തൊഴുത്തിന് മുകളിൽ അടിഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ജഡങ്ങൾ പുറത്തെടുത്തത്. തൃക്കൈപ്പറ്റയിൽ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌ത വീടുകളുടെ സംരക്ഷണത്തിനായി നിർമിച്ച കരിങ്കൽകെട്ടാണ് തകർന്നുവീണത്.
ഭവന പദ്ധതിയോട് ചേർന്നുള്ള കരകപ്പുര കുറുമ ഉന്നതിയിലെ ഇന്ദ്രന്റെ പശുക്കളാണ് ചത്തത്. തൊഴുത്തടക്കം തകർന്ന് പശുക്കൾ ചാണക്കുഴിയിൽ വീണു. ഇതിന് മുകളിൽ കല്ലും മണ്ണും മൂടി. അപകടം നടക്കുന്നതിന്റെ മിനുട്ടുകൾ മുന്പാണ് എഴുപത്തിയൊന്നുകാരനായ ഇന്ദ്രൻ തൊഴുത്തിൽ പശുക്കളെ പരിചരിച്ച് മടങ്ങിയത്. പൊതുപ്രവർത്തകർ ഇടപെട്ട് സാമ്പത്തിക സഹായം വാങ്ങി നൽകിയെങ്കിലും മതിയായ തുക കിട്ടിയില്ലെന്ന പരാതിയുണ്ട്.
ഇടിഞ്ഞ സംരക്ഷണ ഭിത്തിക്ക് സമീപം കൂറ്റൻ കിണറും കോൺക്രീറ്റ് തൂണുകളിൽ ഉയരത്തിൽനിർമിച്ച ജലസംഭരണിയുമുണ്ട്. ഇന്ദ്രന്റെ സഹോദരന്റെ ഭാര്യ മാധവിയും മരുമകൾ ലീലയും താമസിക്കുന്ന വീടിനോട് തൊട്ടുചേർന്നാണ് ജലസംഭരണിയുള്ളത്. വീടിന്റെ അത്രയും ഉയരത്തിൽ കരിങ്കൽമതിൽ ഉയർത്തിയിരിക്കുകയാണ്. ഇൗ മതിലും ഇടിയുമോയെന്ന ഭീതിയിലാണിവർ. മഴ പെയ്യുന്പോൾ ബന്ധുവീടുകളിലേക്ക് താമസം മാറുകയാണ്. ഭവന പദ്ധതി പ്രദേശത്തെ ചെളിവെള്ളം കരിങ്കൽ മതിലിന് ഇടയിലൂടെ ഒലിച്ച് ഇവരുടെ വീടിനോട് ചേർന്നാണ് ഒഴുകുന്നത്.










0 comments