ad
Deshabhimani

print edition എവിടെയാണ്‌ സർ രണ്ടാമത്തെ സ്ഥലം; ആ പണവും തൂക്കിയോ?

Congress.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 12:05 AM | 1 min read

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാൻ കോൺഗ്രസ്‌ രണ്ടാമത്‌ വാങ്ങിയെന്നുപറയുന്ന സ്ഥലമെവിടെ? രണ്ടരക്കോടി രൂപ നൽകി 2.18 ഏക്കർ വാങ്ങിയെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ കഴിഞ്ഞദിവസം മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഇങ്ങനെ ഒരുഭൂമി ഇതുവരെ വയനാട്ടിൽ രജിസ്റ്റർ ചെയ്‌തിട്ടില്ല.


സ്ഥലം എവിടെയാണെന്ന ചോദ്യത്തിന്‌, കെപിസിസി പ്രസിഡന്റിനോട്‌ ചോദിക്കണം എന്നായിരുന്നു വാർത്താസമ്മേളനത്തിൽ വയനാട്‌ ഡിസിസി പ്രസിഡന്റ്‌ ടി ജെ ഐസക് പ്രതികരിച്ചത്‌. നേരത്തെ കുന്നന്പറ്റയിൽ കാട്ടാനശല്യം രൂക്ഷമായ 3.24 ഏക്കർ 3,21,25,500 രൂപയ്‌ക്കാണ്‌ വാങ്ങിയത്‌.


2.60 ഏക്കറിന്‌ 2,57,40,000 രൂപയും 6.50 സെന്റിന്‌ 63,85,500 രൂപയുമാണ്‌ വില കാണിച്ചത്‌. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ്‌ ഭൂമി രജിസ്റ്റർ ചെയ്‌തത്‌. ഇതിനോട്‌ ചേർന്ന രണ്ടേക്കർകൂടി വാങ്ങിയെന്ന്‌ തെറ്റിദ്ധരിപ്പിച്ചായിരുന്നു തറക്കല്ലിടൽ നാടകം. ഇ‍ൗ സ്ഥലത്തുകൂടി തറക്കല്ലിടാൻ പന്തലുകെട്ടി.


ഫെബ്രുവരി 26ന് തറക്കല്ലിട്ട്‌ ഒരുമാസം പിന്നിട്ടിട്ടും ഇ‍ൗ ഭ‍‍ൂമി രജിസ്റ്റർ ചെയ്‌തിട്ടില്ല. പിന്നെ എവിടെയാണ്‌ സണ്ണി ജോസഫ്‌ പറഞ്ഞ സ്ഥലമെന്നാണ്‌ ചോദ്യം. പണം നൽകാത്തതിനാൽ ഭൂവുടമ രജിസ്റ്റർചെയ്‌ത്‌ നൽകാൻ തയ്യാറായിട്ടില്ലെന്നാണ്‌ ആക്ഷേപം.


അപ്പോൾ രണ്ടരക്കോടി നൽകിയെന്ന്‌ കെപിസിസി പ്രസിഡന്റ്‌ പറയുന്പോൾ ഇ‍ൗ പണം എവിടെപ്പോയെന്നും കോൺഗ്രസ്‌ പ്രവർത്തകർ ചോദിക്കുന്നു. നിലവിൽ വാങ്ങിയ സ്ഥലത്ത്‌ പരമാവധി 25 വീടാണ്‌ വയ്‌ക്കാൻ കഴിയുക.


ആരാണ്‌ 
ഗുണഭോക്താക്കൾ


ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാൻ കോടികൾ പിരിച്ച്‌ കൊള്ളയടിച്ച കോൺഗ്രസ്‌ ഗുണഭോക്താക്കളെയും നിശ്ചയിച്ചില്ല. നേതാക്കൾ നുണ ആവർത്തിക്കുന്പോഴും ആർക്കാണ്‌ വീട്‌ നൽകുന്നതെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല.


ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കിയാൽ, വീട്‌ നൽകാതിരിക്കുന്പോൾ ഇവർ ചോദ്യംചെയ്യുമെന്ന്‌ ഉറപ്പുള്ളതിനാലാണ്‌ പട്ടിക തയ്യാറാക്കാത്തത്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധിപേർക്ക്‌ വീട്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ടി സിദ്ദിഖ്‌ എംഎൽഎയുടെ ഓഫീസുവഴി അപേക്ഷ വാങ്ങി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ കുട്ടയി
ലിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home