ad
Deshabhimani

മുണ്ടക്കൈ ട‍ൗൺഷിപ്പിൽ 178–ാം വീട്‌ തിങ്കളാഴ്‌ച കൈമാറും

print edition ഞായറാഴ്‌ച ആദ്യവീടിന്റെ 
ഗൃഹപ്രവേശം

Mundakkai

മുണ്ടക്കൈ ട‍ൗൺഷിപ്പിൽ ഞായറാഴ്‌ച ഗൃഹപ്രവേശനം തീരുമാനിച്ച വീട്‌ ഏറ്റുവാങ്ങിയെന്ന്‌ സാക്ഷ്യപ്പെടുത്തി 
മഹസറിൽ ഒപ്പുവച്ചശേഷം കുടുബാംഗങ്ങൾക്ക്‌ മധുരം കൈമാറുന്ന ചൂരൽമലയിലെ കെ വിജയൻ

വെബ് ഡെസ്ക്

Published on May 16, 2026, 01:23 AM | 1 min read

കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ഉരുൾഅതിജീവിതർക്കായി എൽഡിഎഫ്‌ സർക്കാർ കൽപ്പറ്റയിൽ കൈമാറിയ ട‍ൗൺഷിപ്പിൽ ഞായറാഴ്‌ചആദ്യവീടിന്റെ ഗൃഹപ്രവേശം. ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലെ 38–ാം വീട്ടിലാണ്‌ ഞായറാഴ്‌ച ആദ്യകുടുംബം താമസം ആരംഭിക്കുന്നത്‌. ചൂരൽമല സ്‌കൂൾ റോഡിലെ കെ വിജയന്റെ വീടാണിത്‌. താമസം ആരംഭിക്കുന്നതിന്‌ മുന്നോടിയായുള്ള മുഴുവൻ നടപടിക്രമങ്ങളും വീട്ടിലെത്തി കുടുംബത്തിന്റെ സാന്നിധ്യത്തിൽ കലക്‌ടർ ഡി ആർ മേഘശ്രീയും ട‍ൗൺഷിപ്പ്‌ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ ജെ ഒ അരുണും ചേർന്ന്‌ പൂർത്തിയാക്കി.


വിജയന്റെ ഭാര്യ ലാലു, മകൻ കെ വി സ്‌മിജിത്ത്‌, മരുമകൾ സജിത, മകൾ സ്‌മിജ, പേരക്കുട്ടികളായ ദ്രുപത്‌, ദ്രുവൽജിത്ത്‌, ദ്രുവദത്ത്‌, തൻമയ്‌‍, തൻവിക്‌, സഹോദരി രേണുകാദേവി എന്നിവർ ചേർന്ന്‌ ജില്ലാ ഭരണസംവിധാനത്തിൽ നിന്നും ഒ‍ൗദ്യോഗികമായി വീട്‌ ഏറ്റുവാങ്ങി. ഗൃഹനാഥൻ വീട്‌ ഏറ്റുവാങ്ങിയെന്ന്‌ സാക്ഷ്യപ്പെടുത്തി മഹസറിൽ ഒപ്പുവച്ചപ്പോൾ മധുരം കൈമാറി കുടുംബാംഗങ്ങൾ സന്തോഷംപങ്കുവച്ചു. നിലംഒരുക്കുന്നതു മുതൽ ആരംഭിച്ച 58 ഗുണമേന്മ പരിശോധനയ്‌ക്ക്‌ ശേഷം ഗുണഭോക്താവുമായി ചേർന്ന്‌ നടത്തുന്ന അവസാന മൂന്ന്‌ ഗുണമേന്മ പരിശോധന പൂർത്തിയാക്കി കഴിഞ്ഞ അഞ്ചിനാണ്‌ വിജയന്റെ കുടുംബത്തിന്‌ വീട്‌ നൽകിയത്‌.


ഗൃഹോപകരങ്ങൾ വാങ്ങാൻ സർക്കാർ അനുവദിച്ച ഒരുലക്ഷം രൂപയുടെ സാധനങ്ങളും കുടുംബം വീട്ടിലെത്തിച്ചു. ആദ്യവീടിന്റെ പാലുകാച്ചൽ നടക്കുന്നതിന്‌ പിന്നാലെ ഗുണമേന്മ പരിശോധന കഴിഞ്ഞ്‌ വീടുകൾ ഏറ്റുവാങ്ങിയ കൂടുതൽ കുടുംബങ്ങൾ ട‍ൗൺഷിപ്പിലേക്ക്‌ താമസംമാറു-ം. 64. 47 ഹെക്‌ടറിൽ 410 വീടിന്റെയും നിർമാണം പുരോഗമിക്കുകയാണ്‌. വ്യാഴാഴ്‌ചവരെ 159 വീട്‌ താമസത്തിന്‌ കൈമാറിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home