ad
Deshabhimani

വയനാട് ഫണ്ട് പിരിവ് ചോദ്യത്തിൽ വിറളി പൂണ്ട് സതീശനും കെ സി വേണു​ഗോപാലും

wayanad fund

വി ഡി സതീശന്‍ (ഇടത്) കെ സി വേണുഗോപാല്‍ (വലത്)

വെബ് ഡെസ്ക്

Published on Apr 02, 2026, 05:01 PM | 2 min read

തിരുവനന്തപുരം: വയനാടിന് വേണ്ടി പിരിച്ച ഫണ്ട് എവിടെ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ മാധ്യമപ്രവർത്തകർക്ക് നേരെ രോഷാകുലരായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സി വേണു​ഗോപാലും. യുഡ‍ിഎഫിന്റെ മാനിഫെസ്റ്റോ പ്രകാശനത്തിൽ ഉയർന്ന ചോദ്യങ്ങളോ‌‌ടാണ് ഇരുവരും രൂക്ഷമായി പ്രതികരിച്ചത്. വയനാടുമായി ബന്ധപ്പെട്ട എന്ന ചോ​ദ്യത്തിന്, ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനിൽ നിന്നും മൈക്ക് വാങ്ങി വെയ്ക്കാൻ ആയിരുന്നു വി ഡി സതീശന്റെ നിർദേശം.


മാനിഫെസ്റ്റോ പ്രകാശനത്തിൽ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം മതിയെന്നായിരുന്നു സതീശന്റെ നിലപാട്. ചോദ്യങ്ങളിലൂടെ രോഷാകുലനാക്കി ഇറങ്ങി പോകാൻ മാധ്യമപ്രവർത്തകർ പ്രേരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. വയനാടിന് വേണ്ടി പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്ത് വിടാനുള്ള ധാർമികത കോൺ​ഗ്രസിന് ഇല്ലേ എന്ന ചോദ്യത്തിന് സമാനമായ ഭീഷണി സ്വരമാണ് കെ സി വേണു​ഗോപാലിൽ നിന്നും ഉയർന്നത്.


കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് ചൂടായില്ലേ എന്നാണ് കെ സി വേണു​ഗോപാൽ ചോദിക്കുന്നു. ചോദ്യം ആവർത്തിക്കപ്പെടുമ്പോൾ നിങ്ങൾക്ക് വേറെ ഒന്നും ചോദിക്കാനില്ലേ എന്നും വേണു​ഗോപാൽ ചോദിക്കുന്നു. മരുന്ന് വിതരണത്തെ കുറിച്ച് ചോദിക്കൂ എന്ന വിചിത്ര വാദവും അദ്ദേഹം നടത്തി. വയനാട് ഫണ്ട് പിരിവിൽ വ്യക്തമായ മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഇരുവരും മുട്ടുന്യായവും വിചിത്ര വാദവും നടത്തുന്നതിന് അടിസ്ഥാനം.


വയനാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കോൺ​ഗ്രസ് നേതാക്കൾ രോഷാകുലരായി പ്രതികരിക്കുന്നത് പതിവ് കാഴ്ചയാണ്. ആദ്യം ഡിവൈഎഫ്ഐ പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്ത് വിടട്ടെ എന്നായിരുന്നു വാദം. പിരിച്ച പണത്തിന്റെ കൃത്യമായ കണക്ക് ഡിവൈഎഫ്ഐ പുറത്ത് വിട്ടതോടെ കോൺ​ഗ്രസ് നേതൃത്വത്തിന് മൗനം പാലിക്കേണ്ടി വന്നു. തു‌ടർന്നുള്ള വയനാട് ഫണ്ടു പിരിവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് കയർക്കുകയല്ലാതെ കോൺ​ഗ്രസിന് മറ്റു വഴികളില്ല എന്നതിന്റെ തെളിവ് കൂടിയാവുകയാണ് വി ഡി സതീശന്റെയും കെ സി വേണു​ഗോപാലിന്റെയും പ്രതികരണങ്ങൾ.


ചാനൽ ചർച്ചയിൽ ഇരുന്ന് വയനാടിന് വേണ്ടി സിപിഐ എം കേന്ദ്ര കമ്മിറ്റി പിരിച്ച തുക അപഹരിച്ചു എന്ന കോൺ​ഗ്രസ് പ്രതിനിധിയുടെ ആക്ഷേപത്തിന് കൃത്യമായ കണക്കുകൾ നിരത്തി അരമണിക്കൂറിനുള്ളിൽ സിപിഐ എം മറുപടി നൽകുകയും ചെയ്തു. ഇതോടെ കോൺ​ഗ്രസ് നേതൃത്വം വീണ്ടും അപഹാസ്യരായി മാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home