രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട് ഡിസിസിക്ക് മുന്നിൽ പോസ്റ്റർ; കെ സി വേണുഗോപാലിനെതിരെ രൂക്ഷവിമർശനം

കൽപ്പറ്റ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി തർക്കം തെരുവിലേക്ക്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ലക്ഷ്യം വെച്ച് വയനാട് ഡിസിസി ഓഫീസിന് മുന്നിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
കെ സി വേണുഗോപാൽ നിങ്ങളുടെ 'ബാഗ് ബിയറർ' മാത്രമായിരിക്കാം എന്നാണ് പോസ്റ്ററിലെ പരിഹാസം. വയനാടിനെ മറക്കരുതെന്നും ഇത് അടുത്ത 'അമേഠി'യാകുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങൾക്ക് ഇനിയും വയനാട് ആവശ്യമാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ ഹൈക്കമാൻഡ് ഇടപെടലുകളിൽ പ്രാദേശിക നേതൃത്വത്തിനും അണികൾക്കും ഇടയിലുള്ള കടുത്ത അമർഷമാണ് ഈ പോസ്റ്ററുകളിലൂടെ പുറത്തുവരുന്നത്.
സംസ്ഥാന നേതാക്കൾ ദില്ലിയിൽ ചർച്ചകൾ തുടരുന്നതിനിടെ സ്വന്തം മണ്ഡലത്തിൽ നിന്നുതന്നെ രാഹുൽ ഗാന്ധിക്കെതിരെ പരസ്യ പ്രതിഷേധം ഉയർന്നത് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള പോര് മുറുകുന്നതിനിടെ, മൂന്നാമതൊരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം പ്രവർത്തകർ.











0 comments