മാലിന്യം തലവേദനയാകില്ല; ഇക്കോ ബാങ്കിൽ നൽകാം

തിരുവനന്തപുരം
വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ആഘോഷ പരിപാടികളിലും വീട് മാറ്റം, കെട്ടിട നിർമാണം എന്നിവയുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങളും പാഴ്‌വസ്തുക്കളും നേരിട്ട് സ്വീകരിക്കുന്ന ഇക്കോ ബാങ്കുകൾക്ക് വൻ സ്വീകാര്യത. പ്രവർത്തനമാരംഭിച്ച് രണ്ടുമാസത്തിനിടെ ഇക്കോ ബാങ്കുകളിൽ എത്തിയത് 7468.57 കിലോ മാലിന്യം.
മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും ക്ലീൻ കേരള കമ്പനിയാണ് ഇക്കോ ബാങ്കുകൾ ആരംഭിച്ചിട്ടുള്ളത്. കൊല്ലത്താണ് ഏറ്റവും കൂടുതൽ മാലിന്യം കൈമാറിയത്, 1450 കിലോ. കാസർകോട് 1180.45 കിലോയും എറണാകുളത്ത് 454.62 കിലോയും മാലിന്യം കൈമാറി.
പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന മാലിന്യങ്ങൾ മികച്ച വില നൽകിയും അജൈവ മാലിന്യങ്ങൾ സംസ്‌കരണത്തിന് ചെറിയ ഫീസ് ഈടാക്കിയും ഇക്കോ ബാങ്ക് സ്വീകരിക്കും.
ഓരോ ജില്ലയിലും ഒരു ഇക്കോ ബാങ്ക് വീതമാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുന്നത്. ആവശ്യമേറുന്നതനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇ –- മാലിന്യം, ചെരിപ്പ്, ബാഗ്, തെർമോക്കോൾ വീട് നിർമാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സിമന്റ് ചാക്ക് എന്നിവ ഉൾപ്പെടെയുള്ള എല്ലാ അജൈവ പാഴ്‌വസ്‌തുക്കളും ഇക്കോ ബാങ്ക് ശേഖരിക്കും.
എറണാകുളം ജില്ലയിലെ ഇക്കോ ബാങ്ക്: എടയാർ ഗോഡൗൺ (0484-3156975).









0 comments