വാർഡ് വിഭജനം: അന്തിമ വിജ്ഞാപനം ഉടൻ

Ward Delimitation
വെബ് ഡെസ്ക്

Published on Apr 18, 2025, 02:04 AM | 1 min read


തിരുവനന്തപുരം

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ ഒന്നാംഘട്ടം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകും. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനഃനിർണയിച്ചുള്ള വിജ്ഞാപനമാണ്‌ ഇറങ്ങുക. ഇതോടെ പഞ്ചായത്തുകളിൽ 1375, മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 135 എന്നിങ്ങനെയാകും വാർഡുകളുടെ എണ്ണം.


വാർഡ്‌ അതിർത്തികളിലും മാറ്റംവരും. 23ന്‌ ഡി ലിമിറ്റേഷൻ കമീഷൻ യോഗം ചേരുമെന്ന്‌ ചെയർമാൻ എ ഷാജഹാൻ പറഞ്ഞു. പരാതികളും അന്വേഷണ റിപ്പോർട്ടും വിവരങ്ങളും വിശദമായി പരിശോധിക്കും. തുടർന്ന്‌, അന്തിമ വാർഡ് വിഭജന വിജ്ഞാപനം ഇറക്കും.

കരട്‌ വിജ്ഞാപനം 2024 നവംബർ 18നാണ്‌ പ്രസിദ്ധീകരിച്ചത്‌. പരാതികൾ തദ്ദേശ സ്ഥാപനങ്ങൾവഴിയും കമീഷന്‌ നേരിട്ടും സമർപ്പിക്കാൻ അവസരം നൽകി. 16,896 പരാതികൾ ലഭിച്ചു. ഇതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്‌ കലക്ടർമാർ പരിശോധിച്ച്‌ കമീഷന്‌ കൈമാറി. തുടർന്ന്‌ എല്ലാ ജില്ലയിലും കമീഷൻ പരാതിക്കാരെ നേരിൽക്കണ്ടു.


നിലവിലെ നടപടി പൂർത്തിയായശേഷം രണ്ടാംഘട്ടത്തിൽ ബ്ലോക്ക്‌ പഞ്ചായത്തിലെയും മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്തിലെയും വാർഡ്‌ വിഭജനം നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home