ad
Deshabhimani

5 ടോൾഫ്രീ നമ്പർ ഇന്ന്‌ പുറത്തുവിടും

print edition സെക്രട്ടറിയറ്റിൽ വാർ റ‍ൂം തുറന്നു

gas price
വെബ് ഡെസ്ക്

Published on Mar 28, 2026, 12:11 AM | 1 min read

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുള്ള പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയറ്റിൽ വാർ റൂം പ്രവർത്തനം തുടങ്ങി. കോവിഡ്‌ കാലത്തിന്‌ സമാനമായാണ്‌ പ്രവർത്തനം. സിവിൽ സപ്ലൈസ്‌ കമീഷണറുടെ ഓഫീസിലാണ്‌ നിലവിൽ വാർ റ‍ൂം പ്രവർത്തിച്ചിരുന്നത്‌. ഇതാണ്‌ സ‍ൗത്ത്‌ ബ്ലോക്കിലെ കോൺ-ഫറൻസ്‌ ഹാളിൽ കൂടുതൽ വിപുലമായി സജ്ജമാക്കിയത്‌. അവധിദിവസങ്ങളിലടക്കം 24 മണിക്കൂറും പ്രവർത്തിക്കും.


സിവിൽ സപ്ലൈസ്‌, തദ്ദേശം, ലീഗൽ മെട്രോളജി, പൊതുമരാമത്ത്‌, വാട്ടർ അതോറിറ്റി, മോട്ടോർ വാഹന വകുപ്പ്‌, പൊലീസ്‌ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. രണ്ട്‌ ഐഎഎസ്‌ ഉദ്യോഗസ്ഥർ ദിവസവുമുണ്ടാകും. ഇതിനായി 10 പേർക്ക്‌ ചുമതലനൽകി. അഡീഷണൽ ചീഫ്‌സെക്രട്ടറി, ചീഫ്‌സെക്രട്ടറി എന്നിവർക്കാണ്‌ റിപ്പോർട്ട്‌ നൽകേണ്ടത്‌. എൽപിജി നീക്കം, പരിശോധന, ക്രമീകരണം , പൈപ്പ്‌ഡ്‌ നാച്ചുറൽ ഗ്യാസ്‌(പിഎൻജി), സിഎൻജി കണക്‌ഷൻ എളുപ്പത്തിൽ ലഭ്യമാക്കുക, അതിനായി ഇടപെടുക എന്നിവയൊക്കെ വാർ റൂമിന്റെ ചുമതലയിൽപ്പെടുന്നു. ശനിയാഴ്‌ച അഞ്ച് ടോൾഫ്രീ നമ്പർ പുറത്തുവിടും.


കരുതൽ ശേഖരം, ജില്ലകളിലുള്ള വിതരണം, ബോട്ടിലിങ്‌,ഉപഭോക്താക്കളുടെ പരാതി എന്നിവ സംബന്ധിച്ച്‌ എല്ലാദിവസവും രാവിലെ പത്തിനും വൈകിട്ട്‌ ആറിനും യോഗം ചേർന്ന്‌ അവലോകനം ചെയ്യും. ഹോട്ടലുകൾക്ക്‌ വാണിജ്യസിലിണ്ടർ നൽകുന്നതിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ്‌ വിലയിരുത്തൽ.


​വ്യവസായ മേഖലയ്‌ക്ക്‌ 
20 ശതമാനം സിലിണ്ടർ


സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്‌എംഇ), വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്‌ക്കായി മുന്പ്‌ നൽകിയതിന്റെ 20 ശതമാനം സിലിണ്ടർ ലഭ്യമാക്കാൻ ധാരണയായി. എംഎസ്‌എംഇകൾ ഡിസ്‌ട്രിബ്യൂട്ടർമാരിൽനിന്നും വ്യവസായ സ്ഥാപനം ഓയിൽ കന്പനികളിൽനിന്ന്‌ നേരിട്ടുമാണ്‌ സിലിണ്ടർ വാങ്ങിയിരുന്നത്‌. മൂന്ന്‌ പൊതുമേഖല എണ്ണകന്പനികളോടും ഇവർക്ക്‌ മുന്പ്‌ നൽകിയ സിലിണ്ടറുകളെ കുറിച്ചുള്ള വിവരം ലഭ്യമാക്കാൻ വാർ റൂമിൽനിന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. ഇത്‌ കിട്ടുന്നതിന്‌ അനുസരിച്ച്‌ 20 ശതമാനം സിലിണ്ടർ നൽകാൻ ചീഫ്‌സെക്രട്ടറി ഉത്തരവിറക്കും. മേഖലയുടെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ്‌ നടപടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home