ad
Deshabhimani

വഖഫിൽ മുസ്ലിം ലീഗ്‌ സമുദായത്തെ ഒറ്റുകൊടുത്തു: എം വി ​ഗോവിന്ദൻ

MV Govindan.jpg
വെബ് ഡെസ്ക്

Published on Jul 28, 2026, 05:30 PM | 1 min read

തിരുവനന്തപുരം: വഖഫ്‌ നിയമം എന്തോ അത്‌ തന്നെയാണ്‌ നിയമം എന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട്‌ സാദിഖലി തങ്ങൾ ആധികാരികമായി പ്രഖ്യാപിച്ചതോടെ മുസ്ലീം സമുദായത്തെ ഒറ്റിക്കൊടുത്തത്‌ എല്ലാവരും കാണുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.


രണ്ടു അമുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ നിർബന്ധമായും ഉൾപ്പെടുത്തുന്നതോടെ മുസ്ലീം വഖഫ്‌ ബോർഡിൽ ന്യൂനപക്ഷമാകുന്നതിന് വരെ സാധുത നൽകുന്നതാണ്‌ പുതിയ നിയമം. 1995-ലെ നിയമത്തിലെ അമുസ്ലീമായാൽ അംഗത്വം നഷ്ടപ്പെടുമെന്ന അയോഗ്യത പുതിയ നിയമദേഭഗതിയിൽ എടുത്തുകളഞ്ഞു. മുസ്ലീം വിഭാഗത്തിൽ നിന്നും ഉൾപ്പടുത്തേണ്ട നാല്‌ പേർക്ക്‌ മാത്രമായി അത്‌ പരിമിതിപ്പെടുത്തി. ഇതോടെ പതിനൊന്ന്‌ അംഗങ്ങളിൽ എട്ട് പേർ വരെ അമുസ്ലീം വിഭാഗത്തിൽ നിന്നും ആകുന്നതിൽ തടസമില്ല. അവശേഷിക്കുന്ന നാലുപേരിൽ മുസ്ലീം ഇല്ലെങ്കിൽ മറ്റുള്ളവരെ നിയമിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.


അപ്പോൾ ഇസ്ലാമിക വിശ്വാസമനുസരിച്ച വഖഫ്‌ കൈകാര്യം ചെയ്യാൻ പൂർണ്ണമായും അമുസ്ലീം വിഭാഗത്തെ ഏൽപ്പിക്കുന്നതിൽ ഇനി വിരോധമില്ലെന്നാണ്‌ ലീഗ്‌ പ്രസിഡന്റ്‌ വ്യക്തമാക്കിയത്‌. മധ്യപ്രദേശിലെ വഖഫ് ബോർഡ് ചെയർമാൻ ബിജെപി മന്ത്രിയാണ്. ഇതാണ് പുതിയ നിയമത്തിന്റെ പരിമിതി. അധികാരത്തിനായി ഇത്രയും പ്രകടമായ വഞ്ചന നടത്തിയ മറ്റൊരു പാർടിയുമുണ്ടാവില്ല.


സുപ്രീം കോടതി അന്തിമ വിധി വരുന്നതുവരെ ഒഴിവുകളിട്ട്‌ വഖഫ്‌ ബോർഡ്‌ രൂപീകരിക്കുകയാണ്‌ തമിഴ്‌നാടും, കേരളവും ചെയ്‌തത്‌. ഇത് തുടർന്ന് പോകാവുന്ന സാഹചര്യം ഉണ്ടായിട്ടും അമുസ്ലീങ്ങളെ നിയമിക്കാം എന്നും നിലവിലുള്ള വഖഫ് ബോർഡിന്റെ ചെയർമാൻ ഉൾപ്പെടെയുള്ളവരെ എങ്ങനെ ഒഴിവാക്കാമെന്നും മാത്രമാണ് സർക്കാർ ആലോചിക്കുന്നത്. വഖഫ് ബോർഡിനെ എങ്ങനെ കൈയിലാക്കാമെന്ന് ആർഎസ്എസിന്റെയും ബിജെപിയുടെയും നിലപാടിനെതിരെ പ്രതിക്ഷേധിക്കാൻ മുസ്ലീം ലീ​ഗ് പോലുമില്ല എന്നത് ദൂരവ്യാപകമായ ഫലം ഉളവാക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home