ശമ്പളം വാങ്ങി പഠിക്കാം; ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ എംഎസ്സി ഡാറ്റാ സയൻസ് & പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31ന്

തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ രണ്ടു വർഷ എംഎസ്സി ഇൻ ഡാറ്റാ സയൻസ് ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 31 ന് നടക്കും.
വ്യവസായ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടുവർഷത്തെ തൊഴിലധിഷ്ഠിത പഠന (Work-Immersive Learning) പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് ഒന്നാം സെമസ്റ്റർ മുതൽ തന്നെ ലൈവ് ഇൻഡസ്ട്രി പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പ്രൊഫഷണൽ അനുഭവം നേടാനും അവസരം ലഭിക്കും.
ഒന്നാം സെമസ്റ്ററിൽ 10000 രൂപാവരെയും 4-ാം സെമസ്റ്ററിൽ 40,000 രൂപാവരെയും വരുമാനം നേടാനാകുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്‌സിന്റെ പ്രധാന സവിശേഷതകളിൽ സ്കിൽ അധിഷ്ഠിത പരിശീലനം, സിഎംഎംഐ ലെവൽ ഇൻഡസ്ട്രി പ്രോസസുകളും ടൂളുകളും ഉപയോഗിച്ചുള്ള ഹാൻഡ്‌സ് ഓൺ പരിശീലനം, ഇൻഡസ്ട്രി 1 മെന്റർഷിപ്പ്, ലൈവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഉൾപ്പെടുന്നു.
താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.duk.ac.in/admission വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലോ +91 79945 72892 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.










0 comments