ad
Deshabhimani

കടിച്ച പാമ്പിനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; ജീവനക്കാർ ചിതറിയോടി

Snake Bite

കടിച്ച പാമ്പുമായി എത്തിയ യുവാവ് Photo: India Today

വെബ് ഡെസ്ക്

Published on Jul 28, 2026, 06:07 PM | 1 min read

പട്ന: കടിച്ച പാമ്പിനെ പെട്ടിയിലാക്കി യുവാവ് ആശുപത്രിയിലാക്കി. കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് സംഭവം. നിർഭയ് കുമാർ എന്ന യുവാവാണ് കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിയത്. ചെറിയ മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിർഭയ്ക്ക് കടിയേറ്റത്. ഉടനടി പാമ്പിനെ പിടികൂടി പെട്ടിയിലാക്കുകയായിരുന്നു.


ആശുപത്രിയിലെത്തിയ നിർഭയ് തനിക്ക് ചികിത്സ നൽകുന്ന ഡോക്ടർമാർക്ക് മുന്നിൽ പാമ്പിനെ കാണിക്കാനായി പാത്രം തുറന്നതോടെ ജീവനക്കാർ ചിതറി ഓടി. പാമ്പിനെ കണ്ടതോടെയാണ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഓടിമാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പു കടിയേറ്റ നിർഭയ്ക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. നിലവിൽ നിർഭയയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുൻകരുതൽ എന്ന നിലയിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.


ഇത്തരത്തിൽ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്നും ആരും ഇത് അനുകരിക്കരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് കൂടുതൽ പരിക്കുകൾക്കും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതിനും കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home