ad
Deshabhimani

'സംഘപരിവാറിന്റെ തിട്ടൂരം ഇവിടെയേൽക്കില്ല'; ഐഷിക്കെതിരായ പ്രതികാര നടപടിയിൽ ഡിവൈഎഫ്ഐ

 Aishe Ghosh  vk sanoj.jpg
വെബ് ഡെസ്ക്

Published on Jul 28, 2026, 06:21 PM | 1 min read

തിരുവനന്തപുരം: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമാായ ഐഷി ഘോഷിനെതിരെ പ്രതികാരനടപടിയിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. സംഘപരിവാറിന്റെ തിട്ടൂരം ഇവിടെയേൽക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു. എകെജി ഭവനിൽ അതിക്രമിച്ച്‌ കയറി, ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.


2021ൽ നടന്ന പ്രതിഷേധ സമരത്തിന്റെ ഭാ​ഗമായി എടുത്ത കേസിന്റെ പേരിലാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിൽ ഡൽഹി പൊലീസ് എത്തിയത്. പൊലീസ് നടപടിയെ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കൾ ചെറുത്തു. ഇതോടെ പൊലീസ് പിൻവാങ്ങുകയായിരുന്നു.


ജന്തർമന്തർ പ്രക്ഷോഭത്തിൽ സജീവസാന്നിധ്യമായതിന്റെ പ്രതികാര നടപടിയായാണ് പൊലീസ് സ്വീകരിക്കുന്നത്. സമരത്തിൽ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ് പൊലീസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home