വഖഫ്: ബിജെപിയുമായുള്ള ഡീലിനെ മറയ്ക്കാൻ മുഖ്യമന്ത്രിയുടെ നുണകൾ പോരാതെവരും: പി രാജീവ്

കൊച്ചി: വഖഫിൽ മുസ്ലിം സമുദായത്തെ ഒറ്റിക്കൊടുത്ത് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിനെ മറയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ നുണകൾ പോരാതെവരുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്. വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ മനഃപൂർവ്വം വൈകിപ്പിച്ചെന്നും സാധാരണ കാലാവധി തീരുംമുമ്പ് രൂപികരണം നടക്കുമായിരുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
2014ലെ യുഡിഎഫ് ഭരണക്കാലത്ത് വഖഫ് ബോർഡിന്റെ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് പുതിയ ബോർഡ് രൂപീകരിച്ചത്. എൽഡിഎഫ് സർക്കാർ ബോധപൂർവ്വം വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞുപോകുമെന്ന് വഖഫ് മന്ത്രി പറഞ്ഞുകൊടുക്കാതിരുന്നത് കഷ്ടം തന്നെയെന്ന് പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
വഖഫ് ബോർഡ് രൂപീകരണം എൽഡിഎഫ് സർക്കാർ മനഃപൂർവ്വം വൈകിപ്പിച്ചെന്നും സാധാരണ കാലാവധി തീരുംമുമ്പ് രൂപികരണം നടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി ഇന്നത്തെ പത്രസമ്മേളനത്തിൽ ആരോപിക്കുന്നതുകണ്ടപ്പോൾ യുഡിഎഫ് കാലത്ത് എത്രനേരത്തെയാണ് ബോർഡ് രൂപീകരിച്ചതെന്നറിയാൻ കൗതുകം തോന്നി. ആദ്യചിത്രത്തിലുള്ള 2014 ലെ വിജ്ഞാപനത്തിലെ വിശദീകരണകുറിപ്പ് നോക്കുക. ബോർഡിൻ്റെ കാലാവധി തിരുന്നത് 2013 ഒക്ടോബർ 31.
രണ്ടാമത്തെ ചിത്രത്തിലുള്ള , പുതിയ ബോർഡ് രൂപീകരിച്ച വിജ്ഞാപനത്തിലെ തിയ്യതി 2014 ഒക്ടോബർ 21. അതായത് ബോർഡിന്റെ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിയാൻ പത്തുദിവസം അവശേഷിക്കുമ്പോൾ മാത്രം ബോർഡ് രൂപികരിച്ചവർ എത്ര ആധികാരികമായാണ് നുണ നിർമ്മിക്കുന്നത്. ബോർഡിന്റെ കാലാവധി കഴിഞതിനുശേഷം സൂരജ് ഐഎഎസിനെ അഡ്മിനിസ്‌ട്രേറ്റേറായി നിയമിച്ച ഉത്തരവിന്റെ കോപ്പിയാണ് മൂന്നാമത്തേത്. ഒരു വർഷം കഴിഞ്ഞാണ് ബോർഡ് രൂപീകരിച്ചതെന്ന കാര്യം ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ആരെങ്കിലും ഈ മന്ത്രിസഭയിലുണ്ടോമെന്ന് നോക്കു.. രണ്ടാമത്തെ ചിത്രത്തിലെ വിജ്ഞാപനത്തിൽ ഹൈലൈറ്റ് ചെയ്ത ബോർഡംഗത്തിന്റെ പേര് കണ്ട് ഞെട്ടരുത് , ഇപ്പോൾ വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രിയും ലീഗ് നേതാവുമായ അഡ്വേക്കറ്റ് ഷംസുദ്ദീൻ. LDF സർക്കാർ ബോധപൂർവ്വം വൈകിച്ചെന്ന മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞുപോകുമെന്ന് വഖഫ് മന്ത്രി പറഞ്ഞുകൊടുക്കാതിരുന്നത് കഷ്ടം തന്നെ!
അന്നത്തേതും ഇപ്പോഴത്തേതും ബോധപൂർവ്വമല്ലെന്ന് ലീഗിനും മുഖ്യമന്ത്രിക്കുമറിയാം. 2019ലും അഡ്മിനിസ്‌ട്രേറ്ററെ നിയമ്ച്ചിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾക്ക് സമയമെടുക്കുന്നതുകൊണ്ട് അസ്മിനിസ്ട്രേറ്ററെയും നിയമിക്കേണ്ടി വരും. എന്നാൽ, 2024ൽ ഹൈക്കോടതിയിൽ വന്ന കേസിൽ ബോർഡിന് ഒരു വർഷം extension കൊടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾ പുതിയ നിയമം പ്രാബല്യത്തിൽവന്നു. അതനുസരിച്ച് ഉടൻ ബോർഡ് രൂപീകരിക്കണമെന്ന് വഖഫ് സംരക്ഷണസമിതി ഹൈക്കോടരിയെ സമീപിച്ചു. ഈ കേസ് പരിഗണിക്കുമ്പോൾ സർക്കാർ, രണ്ട് ഒഴിവുകളിട്ട് ബോർഡ് രൂപീകരിച്ചു. ആ ഉത്തരവ് അംഗികരിച്ച് കോടതി കേസ് അവസാനിപ്പിച്ചു. വഖഫ് നിയമം ചോദ്യംചെയ്ത കേസ്സ് സുപ്രീംകോടതി തള്ളിമെന്നും അമുസ്ലിംവിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് binding ആണെന്നും പ്രഖ്യാപിച്ച കഴിഞ്ഞ ബുധനാഴ്ച നുണയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറി. മുസ്ലിംസമുദായത്തെ ഒറ്റിക്കൊടുത്ത് ബിജെപപിയുമായുണ്ടാക്കിയ ഡിലിനെ മറയ്ക്കാൻ ബുധനാഴ്ച നുണകൾ പോരാതെവരും.










0 comments