വഖഫ്: സർക്കാർ നിലപാടിനെതിരെ സമസ്‌തയും

കോഴിക്കോട് :
രണ്ട് അമുസ്ലിങ്ങളെ വഖഫ് ബോർഡ് അംഗങ്ങളാക്കി ഭരണസമിതി പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ സമ്മതിച്ച സർക്കാർ നിലപാടിനെ വിമർശിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. സർക്കാർ നിലപാട് രാഷ്‌ട്രീയപ്രേരിതമാണെന്ന് സമസ്‌ത ഏകോപനസമിതി അംഗം സത്താർ പന്തല്ലൂർ പറഞ്ഞു. ഈ നീക്കം ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തം.
ദൈവപ്രീതി ലക്ഷ്യവച്ച് ഇസ്ലാംമത വിശ്വാസികൾ ദാനംചെയ്യുന്നതാണ് വഖഫ് സ്വത്ത്. അത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സർക്കാർ സംവിധാനമാണ് വഖഫ് ബോർഡ്. നിലവിലെ ബോർഡിനെ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജിയുമായി വന്ന നാല് കക്ഷികളും ഇതുമായി ബന്ധപ്പെട്ടവരല്ല. ആരാണ് ഹർജിക്കാരെന്ന് പരിശോധിച്ചാൽ കാര്യം ബോധ്യമാകും. ഹർജിക്കാർക്ക് കുടപിടിക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സത്താർ ചോദിച്ചു.
ന്യായീകരിച്ച് ലീഗ്
കോഴിക്കോട്
: വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ബിജെപിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനെ ന്യായീകരിച്ച് മുസ്ലിംലീഗ്. ബോർഡ് രൂപീകരിച്ചതിൽ സാങ്കേതിക അപാകമുണ്ട്. അതാണ് കോടതി ഇടപെടലിലേക്ക് നയിച്ചതെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ബിജെപി നേതാവിന്റെ ഹർജിയിലല്ല, മറ്റുള്ളവയിലാണ് സർക്കാർ നിലപാടറിയിച്ചതെന്നും അവകാശപ്പെട്ടു.











0 comments