അട്ടപ്പള്ളം ആൾക്കൂട്ടക്കൊലപാതകം: പ്രതികൾക്ക് ജാമ്യം

രാംനാരായൺ ബാഗേൽ
മണ്ണാർക്കാട് : കഞ്ചിക്കോട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. അട്ടപ്പള്ളം സ്വദേശികളായ എ അനു, എം ആനന്ദൻ, പി രാജേഷ്, ഷാജി, പി ജഗദീഷ്കുമാർ, കെ പ്രസാദ്, മുരളി എന്നീ പ്രതികൾക്കാണ് മണ്ണാർക്കാട് എസ്‌സിഎസ്ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ആറാം പ്രതി കെ വിനോദ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.
പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ പൊലീസ് ഇതുവരെ സമർപ്പിച്ചില്ല. ഇതിനു പുറമേ പ്രതികൾ 90 ദിവസം റിമാൻഡിലായിരുന്നു. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് പ്രതികൾക്ക് സ്വാഭാവികമായ ജാമ്യം കോടതി അനുവദിച്ചത് എന്ന് മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജഡ്ജ് ജോമോൻ കെ ജോൺ പറഞ്ഞു.
2025 ഡിസംബർ 17 ആണ് ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ബാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി മരിക്കുന്നത്. ബംഗ്ലാദേശിയെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളി രാം നാരായൺ ഭാഗേലിനെ ആർഎസ്‌എസുകാരടങ്ങിയ സംഘം മർദിച്ചുകൊന്നത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജീവ് നടക്കാവിൽ ഹാജരായി.











0 comments