യൂത്ത് കോൺഗ്രസ് മരണവീട്ടിലെ കൊള്ളസംഘം: വി കെ സനോജ്

ആലപ്പുഴ: മരണവീടുകളിൽ കൊള്ള നടത്തുന്ന സംഘത്തെപ്പോലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വയനാട് മുണ്ടക്കൈ ചൂരൽമല ദുരിത ബാധിതർക്കായി സമാഹരിച്ച തുക തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസും ഭൂമി തട്ടിപ്പ് നടത്തിയ മുസ്ലിം ലീഗും നാടിന് അപമാനം എന്ന മുദ്രാവാക്യമുയർത്തി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
25 വീടുകൾ വച്ച് നൽകുമെന്ന് പറഞ്ഞ ഡിവൈഎഫ്ഐ 100 വീടുകൾ നിർമ്മിക്കാനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി. മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസും മുസ്ലിം ലീഗും സമാഹരിച്ച തുക സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ ബോധിപ്പിക്കാൻ തയ്യാറാകണമെന്നും അദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ രാഹുൽ, ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ, സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാംകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി കെ സൂരജ്, ദിനൂപ് വേണു, സെക്രട്ടറിയറ്റ് അംഗങ്ങളായ ജി ശ്രീജിത്ത്, പി എ അഖിൽ, എ എ അക്ഷയ്, ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുര്യൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ എന്നിവർ സംസാരിച്ചു.









0 comments