ad
Deshabhimani

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ ; 31 വാർഡിലെ വോട്ടർപ്പട്ടിക പുതുക്കുന്നു

voters list
വെബ് ഡെസ്ക്

Published on Jan 01, 2025, 11:49 PM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിലെ വോട്ടർപ്പട്ടിക പുതുക്കുന്നു. കരടുപട്ടിക മൂന്നിനും അന്തിമപട്ടിക 28നും പ്രസിദ്ധീകരിക്കും. ഒഴിവുകളിലേക്ക്‌ ഉപതെരഞ്ഞെടുപ്പ് നടത്താനാണ് പട്ടിക പുതുക്കുന്നതെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.


കരടുപട്ടികയിൽ ഉൾപ്പെടാത്തവർക്ക് മൂന്നുമുതൽ 18വരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്‌ പൂർത്തിയായവർക്കാണ് അർഹത. www.sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. പട്ടികയിലെ ഉൾക്കുറിപ്പിൽ ഭേദഗതിക്കും സ്ഥാനമാറ്റത്തിനും അപേക്ഷകൾ ഓൺലൈനായി നൽകാം. പേര് ഒഴിവാക്കണമെങ്കിൽ, ഓൺലൈനായി രജിസ്റ്റർ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.


കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭ വാർഡുകളിൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ. കരടുപട്ടിക തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.


ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: മൂവാറ്റുപുഴ നഗരസഭയിലെ ഈസ്റ്റ് ഹൈസ്‌കൂൾ, അശമന്നൂർ മേതല തെക്ക്, രായമംഗലം മുടിക്കരായി, പൈങ്ങോട്ടൂർ പനങ്കര, പായിപ്ര നിരപ്പ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home