ad
Deshabhimani

print edition വോട്ടർപ്പട്ടികയിലെ ബൂത്ത് മാറ്റം: കുടുംബാംഗങ്ങൾ പല ബൂത്തിൽ; ഒന്നിച്ചാക്കാൻ പദ്ധതിയില്ല

Election Polling Booth

പോളിങ് ബൂത്ത് (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Mar 12, 2026, 01:53 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുകൾ വർധിപ്പിച്ചപ്പോൾ വോട്ടർപ്പട്ടികയിലുണ്ടായ പിഴവുകൾ പരിഹരിക്കാനാകാതെ തെരഞ്ഞെടുപ്പ് കമീഷൻ. ഒരു കുടുംബത്തിലെ അംഗങ്ങൾ വിവിധ ബൂത്തുകളിലായി ചിതറിപ്പോയെന്ന്‌ പരാതികൾ ഉയർന്നിട്ടും ഇവരെ ഒന്നിച്ചുചേർക്കാൻ പ്രത്യേക പദ്ധതിയോ നിർദേശമോ നൽകിയിട്ടില്ല.


തെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം മാത്രമേ പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കുവെന്നാണ്‌ കലക്ടർമാർ പറയുന്നത്‌. ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയതോടെ സംസ്ഥാനത്ത് അയ്യായിരത്തോളം പുതിയ ബൂത്തുകൾ നിലവിൽവന്നിരുന്നു. ഇവയുടെ പുനർവിന്യാസ ഘട്ടത്തിലാണ് പരാതികൾ ഉയർന്നത്‌. കുടുംബാംഗങ്ങളെ ഒരു ബൂത്തിൽ ഉൾപ്പെടുത്താനുള്ള നടപടി ആരംഭിച്ചെന്നും ഇതിനായി കലക്ടർമാർ നിർദേശം നൽകിയെന്നും ചില മാധ്യമങ്ങൾ വാർത്ത നൽകിയെങ്കിലും ബിഎൽഒമാർക്ക്‌ നിർദേശം ലഭിച്ചിട്ടില്ല.


കുടുംബാംഗങ്ങൾ ഒരേ ബൂത്തിൽ തുടർച്ചയായ ക്രമനമ്പറുകളിൽ വരുന്നതാണ്‌ പതിവ്‌. ഈ ക്രമത്തിൽ പേര് കാണാത്തവർ വോട്ടില്ലെന്ന്‌ കരുതി പുതിയ അപേക്ഷ സമർപ്പിക്കുകയാണ്. എന്നാൽ, ഇങ്ങനെ അപേക്ഷ നൽകുന്ന പലരുടെയും പേര് തൊട്ടടുത്ത ബൂത്തുകളിൽ ഉണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


​ഫോം എട്ടിലെ 
പ്രായോഗികപ്രശ്നം


​താമസസ്ഥലം മാറുന്നവർക്കായി നിശ്ചയിച്ചിട്ടുള്ള ഫോം എട്ട് വഴി ബൂത്ത് മാറ്റത്തിന് സൗകര്യമുണ്ടെങ്കിലും ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ വോട്ടർമാരെ വലയ്ക്കുന്നു. വെബ്സൈറ്റിൽ ഫോം പൂരിപ്പിക്കുമ്പോൾ, മാറേണ്ട ബൂത്ത് രേഖപ്പെടുത്താൻ പ്രത്യേക കോളമില്ല.


താമസസ്ഥലം മാറുന്നു എന്ന പേരിൽ അപേക്ഷ നൽകിയാൽ അപ്രതീക്ഷിതമായി അതേ പഞ്ചായത്തിലെ മറ്റേതെങ്കിലും ബൂത്തിലേക്ക് വോട്ട് മാറിപ്പോകാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ചില ഉദ്യോഗസ്ഥർ നിർദേശിക്കുന്ന കുറുക്കുവഴിയും ദുഷ്കരമാണ്. അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യുന്ന വിലാസ രേഖയ്ക്കൊപ്പം കുടുംബാംഗങ്ങൾ ഉൾപ്പെട്ട ബൂത്തിന്റെ പേരും നമ്പറും പ്രത്യേകം എഴുതി സമർപ്പിക്കാനാണ്‌ നിർദേശം. ഈ വിവരങ്ങൾ പരിശോധിച്ച് ബിഎൽഒമാർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ബൂത്ത് മാറ്റം സാധ്യമാകുമെന്നാണ്‌ വാദം. എന്നാൽ ഇതൊന്നും പ്രായോഗികമല്ലെന്നും ബൂത്ത്‌ മാറ്റാൻ പ്രത്യേക സംവിധാനം വേണമെന്നുമാണ്‌ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home