ad
Deshabhimani

തൊഴിലാളികൾക്കുനേരെ എയർ പിസ്റ്റള്‍ ചൂണ്ടി; വ്ലോഗർ' തൊപ്പി' കസ്റ്റഡിയിൽ

vlogger thoppi
വെബ് ഡെസ്ക്

Published on Apr 16, 2025, 09:46 AM | 1 min read

വടകര: സ്വകാര്യ ബസ് തൊഴിലാളികളുമായുള്ള വാക്കേറ്റത്തിനിടെ പുതിയ ബസ് സ്റ്റാൻഡിൽ തൊഴിലാളികൾക്കുനേരെ എയർ പിസ്റ്റള്‍ ചൂണ്ടിയ വ്ലോഗർ പൊലീസ്‌ കസ്‌റ്റഡിയിൽ. വ്ലോഗറും കണ്ണൂർ കല്യാശേരി സ്വദേശിയുമായ മുഹമ്മദ് നിഹാലി (തൊപ്പി)നെയും മറ്റ് രണ്ടുപേരെയും വടകര പൊലീസാണ്‌ കസ്റ്റഡിയിലെടുത്തത്‌. ചൊവ്വ വൈകിട്ട്‌ 5.30ഓടെയാണ്‌ സംഭവം.


ദേശീയപാതയിൽ വടകരയ്‌ക്കടുത്ത്‌ കൈനാട്ടിയിൽ മുഹമ്മദ് നിഹാലും സുഹൃത്തുക്കളും സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി അടുത്തു. സ്വകാര്യ ബസിനെ പിന്തുടർന്ന്‌ ‘തൊപ്പി’യും കാർ യാത്രക്കാരായ രണ്ടുപേരും വടകര ബസ്‌ സ്റ്റാൻഡിൽ എത്തി. സ്വകാര്യ ബസുകാരുമായി വാക്കേറ്റമുണ്ടാവുകയും ഇതിനിടെ തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവരെ ബസ് തൊഴിലാളികൾ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് ബസ് തൊഴിലാളികൾക്കുനേരെ ചൂണ്ടിയതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി ലഭിച്ചാൽ ഇവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home