ad
Deshabhimani

വ്ലോ​ഗർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയിൽ

chinnu papu santhosh
വെബ് ഡെസ്ക്

Published on Feb 15, 2026, 03:29 PM | 1 min read

കാസർകോട്: ജീവനൊടുക്കിയ വ്ലോ​ഗർ ചിന്നു പാപ്പുവിന്റെ സുഹൃത്ത് മരിച്ച നിലയിൽ. കാസർകോട് മന്നിപ്പാടി സ്വദേശി സന്ദേശ്(29) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോഷ്യൽമീഡിയ താരവും ഇൻഫ്ലുവൻസറുമായ ചിന്നു പാപ്പു എന്ന കെ രേഷ്‌മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രേഷ്‌മയുടെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സന്ദേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


കാസർകോട് അഡൂർ സ്വദേശിയാണ് രേഷ്മ. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. കുടുംബപ്രശ്നങ്ങളെ തുടർന്നള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. അയൽവാസികളാണ്‌ രേഷ്‌മയെ തൂ‍ങ്ങിയ നിലയിൽ കണ്ടത്‌. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അഡൂർ ആലന്തടുക്കയിലെ ഗംഗാധരൻ– ശൈലജ ദമ്പതികളുടെ മകളാണ്‌. മകൻ: ദിഹാൻ. സഹോദരങ്ങൾ: രതീഷ്‌, രഞ്‌ജിത്ത്‌.


ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ്‌ ചിന്നു പാപ്പു. കാസർകോടൻ ഭാഷയിലുള്ള സംസാരത്തിന്‌ ഏറെ പ്രചാരമാണുണ്ടായിരുന്നത്‌. പാചക, യാത്രാ വീഡിയോകളാണ്‌ ഏറെയും ചെയ്‌തിരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home