രാഹുൽ കോൺഗ്രസിലെ ക്രൈം സിൻഡിക്കേറ്റ് കണ്ണി; ഒന്നാമൻ ഷാഫി പറമ്പിൽ: വി കെ സനോജ്

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും ഈ ക്രിമിനൽ സംഘത്തിന്റെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വടകരയിലെ ഫ്ലാറ്റിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചെന്നാ പറഞ്ഞേ... വടകരയിൽ ആർക്കാണ് ഫ്ലാറ്റുള്ളത് ? രാഹുലിന്റെ ഫ്ലാറ്റ് പാലക്കാടല്ലേ? ഇതുസംബന്ധിച്ചും അന്വേഷണം വേണമെന്നും സനോജ് പറഞ്ഞു.
അതീവ ഗൗരവകരമായ ഇത്തരം ചെയ്തികൾക്ക് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കുകയാണ്. 30 സെക്കൻഡ് കൊണ്ട് മുന്നൂറ് വീട് നിർമ്മിച്ചു നൽകിയ വി ഡി സതീശൻ, ഒരു പത്ത് സെക്കൻഡെങ്കിലും രാഹുലും സംഘവും നടത്തിയ തട്ടിപ്പ് പുറത്ത് പറയാൻ തയ്യാറാവണം. വയനാട് ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പിരിവിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായും വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുകയാണെന്നും സനോജ് വ്യക്തമാക്കി.











0 comments