ബ്രസൽസിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം; ലിഫ്റ്റിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ

തീപിടിത്തമുണ്ടായ ബ്രസ്സൽസിലെ ഓക്സി ടവർ
ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നവീകരണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആറുപേരെ കാണാതായി. കെട്ടിടത്തിലെ ലിഫ്റ്റിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എത്ര മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
നഗരത്തിലെ പ്രധാന വ്യാപാരമേഖലയിലുള്ള 'ഓക്സി ടവര്‍' കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ചൊവ്വാഴ്ച തീപിടിത്തമുണ്ടായത്. തീ ലിഫ്റ്റ് ഷാഫ്റ്റിലേക്ക് പടർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി.
കെട്ടിടത്തിലുണ്ടായിരുന്ന 250 തൊഴിലാളികളെ ഒഴിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിഫ്റ്റിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ തൊഴിലാളികളുടേതാണോയെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. തെർമൽ ക്യാമറകളും പൊലീസ് നായകളെയും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.
ബെൽജിയം രാജാവ് ഫിലിപ്പ് പിന്നീട് അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.











0 comments