പവർകട്ടിൽ പണികിട്ടി; മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് തുടർകഥയായ പവർകട്ടിൽ മുഖ്യമന്ത്രി വി ഡി സതീശനും പണികിട്ടി. അപ്രതീക്ഷിത പവർകട്ടിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുകയായിരുന്നു. കേരള സമുദ്ര മിഷൻ നടത്തിയ മിഷൻ സമുദ്ര മാരിടൈം കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കെതിരെ ജനങ്ങൾ രൂക്ഷവിമർശനം ഉയർത്തുമ്പോഴാണ് മുഖ്യമന്ത്രിയും പവർകട്ടിന്റെ ഇരയായത്.
അതേസമയം ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ വൈദ്യുതി ആവശ്യകതയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടായി. പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതിരുന്നതിനാൽ വൈദ്യുതി നിയന്ത്രണം അനിവാര്യമായെന്നും കെഎസ്ഇബി പറയുന്നു.









0 comments