യാത്രക്കാരനുമായി തർക്കം; കെഎസ്ആർടി കണ്ടക്ടർ ഇറങ്ങിപ്പോയി

കൊച്ചി: യാത്രക്കാരനുമായി തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി കണ്ടക്ടർ ബസിൽ നിന്നിറങ്ങിപ്പോയതായി പരാതി. വൈറ്റില ഹബ്ബിൽ ബുധൻ വൈകിട്ടാണ് സംഭവം. തൊടുപുഴയ്ക്ക് പോകേണ്ട ബസ് സർവീസ് വൈറ്റില ഹബ്ബിൽ മുടങ്ങിയതോടെ യാത്രക്കാർ വലഞ്ഞു. യാത്രക്കാരെ മറ്റ് ബസുകളിലാണ് കയറ്റിവിട്ടത്.
വൈറ്റില ഹബ്ബിൽ എത്തുന്നതിന് തൊട്ടുമുന്പാണ് യാത്രക്കാരനും കണ്ടക്ടറുമായി തർക്കമുണ്ടായത്. ബസ് വൈറ്റിലയിൽനിന്ന് എടുക്കുന്നതിന് തൊട്ടുമുമ്പ് കണ്ടക്ടർ ഇറങ്ങി. യാത്രക്കാരൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സ്റ്റേഷൻ മാസ്റ്റർക്കു പരാതിയും നൽകി. തുടർന്ന് കണ്ടക്ടർ ഒന്നുംപറയാതെ പോയി. കണ്ടക്ടറില്ലാതെ യാത്ര തുടരാൻ കഴിയാതെ ബസ് സർവീസ് അവസാനിപ്പിച്ചു.










0 comments