ad
Deshabhimani

print edition അപകടകരമായ 
കുത്തകവൽക്കരണം

ahammad devarkovil
വെബ് ഡെസ്ക്

Published on Jul 03, 2026, 12:00 AM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിവിൽക്കാനുള്ള അദാനിയുടെ നീക്കം അപകടകരമായ കുത്തകവൽക്കരണത്തിന് കാരണമാകുമെന്ന് മുൻ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ബഹുരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിക്ക്‌ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി കൈമാറുന്നതുമായി ബന്ധപ്പെട്ട വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്. കരാർ പ്രകാരം ഇരുപത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം.


13,220 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിങ് ഭീമന് കൈമാറാനുള്ള ഏകപക്ഷീയ ശ്രമങ്ങൾ പ്രഥമദൃഷ്ടിയിൽത്തന്നെ നിയമവിരുദ്ധമാണ്. ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം. വിഴിഞ്ഞത്തെ ‘മൾട്ടി -ഓപ്പറേറ്റർ' തുറമുഖമാക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ ഒരു പ്രത്യേക ഷിപ്പിങ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്.

2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവുണ്ടാക്കാൻ ഇത്തരം നീക്കങ്ങൾ ഇടയാക്കാനുള്ള സാധ്യത ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home