ad
Deshabhimani

print edition മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു; വിഴിഞ്ഞം തുറമുഖത്ത്‌ മത്സ്യത്തൊഴിലാളികളുടെ 
മക്കൾക്ക് ജോലിസംവരണം വേണം

Malsyathozhilali union.jpg

മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 01:31 AM | 1 min read

കോവളം: വിഴിഞ്ഞം തുറമുഖത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് തൊഴിൽസംവരണം ഉറപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


പദ്ധതിക്കുവേണ്ടി എല്ലാം വിട്ടുനൽകിയ മത്സ്യത്തൊഴിലാളികൾക്ക്‌ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.​ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം ഉടൻ കമീഷൻ ചെയ്യുക, മുതലപ്പൊഴിയിലെ അ ശാസ്ത്രീയത പരിഹരിച്ച് അപകടങ്ങൾ കുറയ്ക്കുക, മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അപകടം സംഭവിക്കുമ്പോൾ കാര്യക്ഷമമായി തിരച്ചിൽ നടത്തുന്നതിനുവേണ്ട സ്ഥിരംസംവിധാനങ്ങൾ സൃഷ്ടിക്കുക എന്നിവയും ആവശ്യപ്പെട്ടു.​


പ്രതിനിധി സമ്മേളനം കെ മ ത്യാസ്, എച്ച് ഹാരീസ് നഗറിൽ (മാധവ വിലാസം യുപി സ്കൂൾ) ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എ സ്നാഗപ്പൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ഇ കെന്നഡി സ്വാഗതം പറഞ്ഞു. ​


ജില്ലാ സെക്രട്ടറി ആർ ജറാൾഡ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൽ സരൺ രക്തസാക്ഷിപ്രമേയവും മാർട്ടിൻ തോബിയാസ്, പി മാർട്ടിൻ എന്നിവർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. എ സ്നാഗപ്പൻ, യേശുരാജൻ, അസുന്ത മോഹൻ എന്നിവരായിരുന്നു പ്രസീഡിയം. ​


സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു, എഐഎഫ്എഫ്ഡബ്ല്യുഎഫ് ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എസ് ഹരികുമാർ, സി ലെനിൻ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, ഫെഡറേഷൻ സംസ്ഥാന ട്രഷറർ ക്ലൈനസ് റൊസാരിയോ, സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്, എ ജെ സുക്കാർണോ, സി പയസ്, കരിങ്കട രാജൻ, സി ജെറോംദാസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: എ സ്നാഗപ്പൻ (പ്രസിഡന്റ്‌), സി ലെനിൻ (സെക്രട്ടറി), ആന്റോ സുരേഷ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home