Deshabhimani

വിഴിഞ്ഞം തുറമുഖംവഴി കോട്ടയത്തേക്ക് ചരക്കുനീക്കത്തിന് തുടക്കം

Vizhinjam-kollam-punalur
വെബ് ഡെസ്ക്

Published on Nov 21, 2026, 11:00 PM | 1 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംവഴി കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി) ഇറക്കുമതി ചരക്കുനീക്കം ആരംഭിച്ചു. എംആർഎഫിനായി ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 1500 മെട്രിക് ടൺ നാച്ചുറൽ റബറാണ് 60 കണ്ടെയ്നറുകളിലായി വിഴിഞ്ഞം തുറമുഖംവഴി കോട്ടയം ഐസിഡിയിൽ എത്തിക്കുന്നത്.


കസ്റ്റംസ് പരിശോധനയും മറ്റു നടപടികളും വേഗത്തിലാക്കാനായി 20 കണ്ടെയ്നറുകൾവീതമുള്ള മൂന്നു ഭാഗങ്ങളായി തിരിച്ചാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് നടത്തി എത്തിക്കുന്ന ചരക്കുകൾ ലക്ഷ്യസ്ഥാനത്തെത്താൻ ഏകദേശം ഒരുമാസംവരെ എടുക്കാറുണ്ട്. വിഴിഞ്ഞംവഴി ചരക്കുനീക്കം നടക്കുന്നതോടെ ഈ കാലതാമസം ഒഴിവാക്കാനാകും.


ഇറക്കുമതി ചരക്കുനീക്കത്തിലൂടെ ലഭിക്കുന്ന കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകും. എംആർഎഫിന് ആവശ്യമായ വെയർഹൗസ് സൗകര്യം ഒരുക്കിയശേഷം ഇറക്കുമതി ചരക്കുകൾ അവിടെ ഇറക്കുകയും ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിൽ സൂക്ഷിച്ച് കയറ്റുമതിക്കാർക്ക് ലഭ്യമാക്കുകയും ചെയ്യാം. നിലവിൽ കയറ്റുമതിക്കാർ പലപ്പോഴും കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയത്തേക്ക് എത്തിച്ചാണ് ചരക്കുകൾ നിറയ്ക്കുന്നത്.

​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home