ad
Deshabhimani

വീണ്ടും നേട്ടങ്ങളുമായി വിഴിഞ്ഞം തുറമുഖം

vizhinjamport
വെബ് ഡെസ്ക്

Published on Apr 01, 2025, 05:02 PM | 1 min read

തിരുവനന്തപുരം : കേരളത്തിന്റെ വികസന കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിന്റെ പ്രവര്‍ത്തനപന്ഥാവില്‍ പുതിയൊരു റെക്കോർഡ് സ്ഥപിച്ചിരിക്കുന്നു. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. കൈകാര്യം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് വിഴിഞ്ഞം.


മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പത്രകുറിപ്പില്‍ അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home