print edition വിഴിഞ്ഞം തുറമുഖം; സതീശന്റെ മംഗളൂരു ഡീലോ: ഐസക്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം മംഗളൂരു ഡീലിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സർക്കാരിനെ പൂർണമായും മറവിലിരുത്തി അദാനി ഇത്തരമൊരു നീക്കം നടത്തിയെന്നത് അവിശ്വസനീയമാണെന്നും ഐസക് പറഞ്ഞു.
സമുദ്ര മിഷനുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശം ഉയർത്തിയ ആശങ്ക ശരിവയ്‌ക്കുന്നതാണ് ഓഹരി കൈമാറ്റം.
തുറമുഖത്തിന് 2,500 കോടിമാത്രം മുതൽമുടക്കിയ അദാനി കമ്പനിയുടെ 49 ശതമാനം ഷെയർ 13,000 കോടിരൂപയ്‌ക്കാണ് എംഎസ്‌സിക്ക് കൈമാറുന്നത്. ഉടമസ്ഥതയിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാരുമായി കൂടിയാലോചിക്കണമെന്ന വ്യവസ്ഥ ലംഘിച്ചു.
ഇതിന് പശ്ചാത്തലമൊരുക്കിയത് സമുദ്രമിഷനുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശമാണ്. സമുദ്രമിഷനിൽ ഏറ്റവും വലിയ കണ്ണി വിഴിഞ്ഞമാണ്. ഇൗ ഡീലിലൂടെ പദ്ധതി തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
വി എസ് സർക്കാരിന്റെ കാലത്ത് വിഴിഞ്ഞത്ത് സർക്കാർ പണംമുടക്കി തുറമുഖം നിർമിച്ച് നടത്തിപ്പിന് റവന്യൂ ഷെയർ മോഡലിൽ കമ്പനിയെ ഏൽപ്പിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്.
ഇത് അട്ടിമറിച്ചത് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ്. തുറമുഖ നിർമാണം നീളാതിരിക്കാനാണ് ഉമ്മൻചാണ്ടി സർക്കാർ ഒപ്പിട്ട കരാർ ഇടതുപക്ഷം തള്ളിക്കളയാതിരുന്നതും ഒന്നാംഘട്ടം പൂർത്തിയാക്കിയതും.
വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് എന്നുമുതലെന്ന് പറയാത്തത് വൻകിട കമ്പനികളുമായി വിലപേശലിനാണെന്നും തോമസ് ഐസക് പറഞ്ഞു.











0 comments