ad
Deshabhimani

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കരുത്തായി തലസ്ഥാനത്തെ ആദ്യ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ( കെഎസ്ഐഇ); സെപ്റ്റംബർ 16-ന് തറക്കല്ലിടും

vizhinjam.
വെബ് ഡെസ്ക്

Published on Sep 14, 2026, 05:07 PM | 2 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്ക് വേഗം പകർന്ന് തലസ്ഥാനത്തെ ആദ്യത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ (CFS) ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSIE) ആണ് വിഴിഞ്ഞംവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കരുത്തായി തലസ്ഥാനത്തെ ആദ്യ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ( കെഎസ്ഐഇ);...


Read more at: https://www.deshabhimani.com/News/kerala/vizhinjam-container-freight-station--wz8 CFS സ്ഥാപിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ശിലാസ്ഥാപനം സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബാലരാമപുരം ട്രാവൻകൂർ സ്പിന്നിംഗ് മിൽസ് (TSM) വളപ്പിൽ നടക്കും.സംസ്ഥാനത്തെ


എം വിൻസെന്റ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ വ്യവസായ-വാണിജ്യ-വിവരസാങ്കേതിക വകുപ്പ് മന്ത്രിപി കെ കുഞ്ഞാലിക്കുട്ടി തറക്കല്ലിടൽ നിർവ്വഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായിരിക്കും.


₹25 കോടിയുടെ നിക്ഷേപം; പ്രവർത്തനം 2027 ഫെബ്രുവരിയിൽ


നാല് ഘട്ടങ്ങളിലായി ആകെ 25 കോടി രൂപയുടെ നിക്ഷേപത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി 2027 ഫെബ്രുവരിയിൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ചരക്കുകളുടെ കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള വിവിധ നടപടിക്രമങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ഏകോപിപ്പിച്ച് ചരക്കുനീക്കം സുഗമവും വേഗത്തിലുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അനുബന്ധ സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങൾ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) നടത്തിവരുന്നു.


യുവജനങ്ങൾക്ക് വൻ തൊഴിൽ സാധ്യതകൾ


തുറമുഖാധിഷ്ഠിത ലോജിസ്റ്റിക്സ് രംഗത്ത് കാർഗോ കൈകാര്യം ചെയ്യൽ, വെയർഹൗസിംഗ്, ഗതാഗതം, ഡോക്യുമെന്റേഷൻ, കസ്റ്റംസ് ക്ലിയറൻസ്, ഫ്രൈറ്റ് ഫോർവേഡിംഗ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ വൻ തൊഴിൽ-സംരംഭകത്വ അവസരങ്ങൾ ഇതുവഴി തുറക്കപ്പെടും. ഇതിന് പുറമെ, KSIE-ക്ക് കീഴിലുള്ള ക്ലാസ് (KLAS) അക്കാദമി വഴി വിദ്യാർത്ഥികൾക്ക് ലോജിസ്റ്റിക്സ് മേഖലയിൽ വ്യവസായ കേന്ദ്രീകൃതമായ തൊഴിൽ നൈപുണ്യ പരിശീലനവും നൽകുന്നുണ്ട്.


യൂറോപ്യൻ വിപണിയിലേക്ക് ലക്ഷ്യമിട്ട് KSIE


വിമാനത്താവള-തുറമുഖ ലോജിസ്റ്റിക്സ് മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി KSIE-യെ സംസ്ഥാനത്തെ പ്രമുഖ വാണിജ്യ-ലോജിസ്റ്റിക്സ് സേവനദാതാവായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ വിപണിയിലേക്കുള്ള കയറ്റുമതി പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള 'RA3' പദവി നേടാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.


വാർത്താസമ്മേളനത്തിൽ KSIE മാനേജിംഗ് ഡയറക്ടർ ഡോ. കെ. എം. അനിൽ മുഹമ്മദ്, ജനറൽ മാനേജർമാരായ ജോസ്മോൻ എം. ഡി, ഷിബു തദേവുസ് സേവ്യർ, സി. ബി. ബാബു, ജയരാജ് പി. വി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home