ad
Deshabhimani

അമ്മാതിരി വീഡിയോ ഒന്നുംവേണ്ട; പവർകട്ടിൽ വിമർശിക്കുന്നവരുടെ വാ പൂട്ടാൻ മുഖ്യമന്ത്രി നേരിട്ട് രം​ഗത്ത്

V D Satheesan AI Video

വൈറലായ എഐ വീഡിയോയിൽനിന്ന് (ഇടത്), വി ഡി സതീശൻ (വലത്)

വെബ് ഡെസ്ക്

Published on Sep 14, 2026, 04:47 PM | 1 min read

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെയുള്ള വൈ​ദ്യുതി മുടക്കത്തിൽ വിമർശിക്കുന്നവരെ സോഷ്യൽമീഡിയയിൽ 'പൂട്ടാൻ' മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശം. നാടിനെയാകെ ഇരുട്ടിലാക്കുന്നതിന് കാരണമായ യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടുന്നവരെ മെറ്റയെ ഉപയോ​ഗിച്ച് നേരിടുകയാണ് മുഖ്യമന്ത്രി.


പൊലീസിനോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടിയെടുക്കുന്നത്. വൈദ്യുതി മുടക്കത്തിനെതിരെ പുറത്തുവന്ന നാൽപതിലധികം വീഡിയോകൾക്കെതിരെ പൊലീസ് മെറ്റയെ സമീപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ പിആർ ടീമാണ് ഏതെല്ലാം വീഡിയോകളും പോസ്റ്റുകളുമാണ് നീക്കം ചെയ്യേണ്ടതെന്ന് നിശ്ചയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ കെഎസ്ഇബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി ഡാൻസ് ചെയ്യുന്ന എഐ വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്യിപ്പിച്ചിട്ടുണ്ട്.


മുൻപും മെറ്റയെ ഉപയോ​ഗിച്ച് തനിക്കെതിരായ വിമർശനങ്ങളെ മറച്ചുവെക്കാൻ സതീശൻ ഇടപെട്ടിരുന്നു. യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടുകളും വഴിവിട്ട നീക്കങ്ങളും തുറന്നുകാട്ടിയതിന് ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വാർത്താ കാർഡുകൾ മെറ്റയെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home