ad
Deshabhimani

​ഗുരു​ഗ്രാമിൽ റൈഡറെ ഇടിച്ചു വീഴ്ത്തിയത് അന്താരാഷ്ട്ര കബഡി താരമെന്ന് റിപ്പോർട്ട്

Hit and Run case
വെബ് ഡെസ്ക്

Published on Sep 14, 2026, 05:23 PM | 1 min read

‌​ഗുരു​ഗ്രാം: ഡൽഹി ​ഗുരു​ഗ്രാമിൽ ബൈക്ക് റൈഡറായ സിയയെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. അന്താരാഷ്ട്ര കബഡി താരം കല്യാൺ ബയ്ൻസലയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കല്യാൺ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ അന്താരാഷ്ട്ര കബഡി താരമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യൻ റ​ഗ്ബി ടീമിലെ അം​ഗമാണെന്നും സ്വയം പരിചയപ്പെടുത്തുന്നു. ബെയ്ൻസല ഇൻസ്റ്റ​ഗ്രാമിൽ വ്യായാമം ചെയ്യുന്നതിന്റെയും മറ്റും വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.


ബൈക്ക് റൈഡറായ യുവതിയെ കാർ ഇടിച്ചു വീഴ്ത്തിയതിനു പിന്നാലെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നീക്കം ചെയ്ത നിലയിലാണ്. ഇൻസ്റ്റഗ്രാമിൽ 'rebelwheels_sia_' എന്ന പേരിൽ അറിയപ്പെടുന്ന സിയയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ തന്റെ ബൈക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളോടൊപ്പം സിയ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. Aprilia RS 457 എന്ന ബൈക്കിലാണ് സിയ സഞ്ചരിച്ചിരുന്നത്. അപകടകരമായ രീതിയിൽ തെറ്റായ ദിശയിൽ കാർ സമീപിപിച്ചപ്പോൾ കുറച്ച് മാറ്റി ഓടിക്കൂ എന്ന് സിയ ആം​ഗ്യം കാണിച്ചു.


എന്നാൽ ഇത് കാറിലെ സംഘത്തിന് ഇഷ്ടമായില്ല. പിന്നാലെ സംഘം സിയയുടെ ബൈക്കിൽ കാർ മനഃപൂർവം ഇടിച്ചു നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഏറെ ദൂരം കാറിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ യാത്രയുടെ തുടക്കം മുതൽ കാറിലുണ്ടായിരുന്നവർ തന്നെ പിന്തുടരാൻ ശ്രമിച്ചുവെന്ന് സിയ പറയുന്നുണ്ട്. കാറിലുണ്ടായിരുന്നവർ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടതായും അശ്ലീല ആം​ഗ്യങ്ങൾ കാണിച്ചതായും സിയ പറഞ്ഞു. സിയയുടെ ബൈക്കിൽ ഘടിപ്പിച്ചിരുന്ന ആക്ഷൻ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home