ad
Deshabhimani

print edition മുഖ്യമന്ത്രിയുടെ അനുയായിക്കെതിരെ വിസ തട്ടിപ്പുകേസ്‌

VD Satheesan.jpg

പ്രതി എ കെ ആകർഷിനൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Aug 14, 2026, 12:20 AM | 1 min read

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ അടുത്ത അനുയായിക്കെതിരെ വിസ തട്ടിപ്പിന്‌ കോടതി നിർദേശപ്രകാരം കേസെടുത്തു. മുഖ്യമന്ത്രിയാകുംമുന്പ്‌ സതീശൻ കണ്ണൂർ ജില്ലയിലെത്തിയാൽ സ‍ൗകര്യങ്ങൾ ചെയ്തുകൊടുത്തിരുന്ന യൂത്ത്‌ കോൺഗ്രസ്‌ കല്യാശേരി നിയോജകമണ്ഡലം സെക്രട്ടറി ചെറുകുന്ന്‌ പുന്നച്ചേരിയിലെ എ കെ ആകർഷിനെതിരെയാണ്‌ കണ്ണൂർ ട‍‍ൗൺ പൊലീസ്‌ കേസെടുത്തത്‌.


യുകെ വിസ വാഗ്‌ദാനം ചെയ്‌ത്‌ 8.20 ലക്ഷം ര‍ൂപ വാങ്ങി പറ്റിച്ചെന്നാണ്‌ കേസ്‌. സതീശന്റെ സമൂഹമാധ്യമ ചുതലക്കാരൻ എംഡിഎംഎ കേസിൽ അറസ്‌റ്റിലായതിന്‌ പിന്നാലെയാണിത്‌. കാസർകോട്‌ നീർച്ചാൽ ബീജന്തടുക്കയിലെ ട്ര‍ീസ ജോണിന്റെ പരാതിയിലാണ്‌ ആകർഷിനെതിരെ കേസെടുത്തത്‌.


ട്രീസയുടെ മകൻ ജിതിന്‌ യുകെ വിസ വാഗ്‌ദാനം ചെയ്‌താണ്‌ 8.20 ലക്ഷം രൂപ വാങ്ങി പറ്റിച്ചത്‌. സർട്ടിഫിക്കറ്റുകളും തിരിച്ചുനൽകിയില്ല. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ്‌ കോടതിയെ സമീപിച്ചത്‌. ആകർഷിന്റെ അച്ഛൻ ജഗദീഷ്‌ കൊയിലേരിയൻ, അമ്മ എ കെ രജിതാറാണി എന്നിവരും പ്രതികളാണ്‌.


വിവാഹ വാഗ്‌ദാനം നൽകി ലൈംഗികചൂഷണം നടത്തിയെന്നാരോപിച്ച്‌ ആകർഷിനെതിരെ തിരുവനന്തപുരം പൂജപ്പുര സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്‌. കോൺഗ്രസ്‌ നേതാക്കളുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ്‌ ഇയാൾ സ്വാധീനം കാണിക്കാറുള്ളത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home