വെർച്വൽ അറസ്റ്റ് തട്ടിപ്പ്: വീട്ടമ്മയ്ക്ക് 95,000 രൂപ നഷ്ടമായി

മട്ടാഞ്ചേരി: വെർച്വൽ അറസ്‌റ്റ് തട്ടിപ്പുവഴി വീട്ടമ്മയുടെ കോടികൾ നഷ്ടപ്പെട്ടതിനു പിന്നാലെ ഫോർട്ട്‌കൊച്ചി സ്വദേശിനിക്കും പണം നഷ്ടപ്പെട്ടെന്ന് പരാതി. ഓൺലൈൻവഴിയുള്ള തട്ടിപ്പിൽ 95,000 രൂപയാണ് ഇവർക്ക് നഷ്ടമായത്. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോർട്ട്കൊച്ചി മുല്ലവളപ്പ് സ്വദേശി, 43 വയസ്സുള്ള വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഇവരുടെ ഫോണിലേക്ക് എഫ്എം കസ്റ്റമർ കെയറിൽനിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലിങ്ക് അയച്ചുകൊടുത്തു. ലിങ്ക് തുറന്നതോടെ വീട്ടമ്മയുടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചു. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ തുക തട്ടിയെടുക്കുകയായിരുന്നു.









0 comments