വിർച്വൽ അറസ്റ്റ് തട്ടിപ്പ്: പണം നഷ്ടമായത് 255 പേർക്ക്

തിരുവനന്തപുരം : കഴിഞ്ഞ വർഷം വിർച്വൽ അറസ്റ്റ് തട്ടിപ്പിൽ അകപ്പെട്ട് പണം നഷ്ടമായത് കേരളത്തിൽമാത്രം 255 പേർക്ക്. ഇതിൽ പ്രൊഫഷണലുകൾവരെയുണ്ട്. 35നുമേൽ പ്രായമുള്ളവരാണ് സൈബർ തട്ടിപ്പുകളിൽ ഇരയാകുന്നതിലേറെയെന്നും പൊലീസിന്റെ കണക്കുകൾ.
തട്ടിപ്പുകൾ നടത്താൻ ഉപയോഗിച്ച 7126 വെബ്‌സൈറ്റും 436 ലോൺ ആപ്പുകളും 6543 സോഷ്യൽ മീഡിയ അക്കൗണ്ടുകളും സൈബർ പൊലീസ് പൂട്ടിച്ചു. എന്നാൽ, ഇതിൽ പലതും മറ്റു പേരുകളിൽ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.
കഴിഞ്ഞ വർഷം 41,433 കേസാണ് സംസ്ഥാനത്ത് സൈബർ പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 764 കോടി രൂപയാണ് 2024ൽ കേരളത്തിൽനിന്ന് സൈബർ സംഘങ്ങൾ തട്ടിയത്. 108 കോടി തിരിച്ചുപിടിക്കാനായി. പണം തട്ടാനുപയോഗിച്ച 12,624 മൊബൈൽ നമ്പരുകളും 39,405 ഐഎംഇഐ നമ്പരുകളും 36,451 മ്യൂൾ ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു.









0 comments