വെർച്വൽ അറസ്‌റ്റ്: ഒരുകോടി തട്ടിയവർ അറസ്‌റ്റിൽ

കളമശേരി
വെർച്വൽ അറസ്‌റ്റിലൂടെ കളമശേരി സ്വദേശിയുടെ ഒരുകോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്‌റ്റിലായി. കോഴിക്കോട് മുക്കം സ്വദേശി തുമ്പ ബാലിൽ വീട്ടിൽ മുഹമ്മദ് ജസീൽ (23), നീലേശ്വരം സ്വദേശി തെക്കേക്കുന്നത്ത് ടി കെ മുഹമ്മദ് (24) എന്നിവരെയാണ് കളമശേരി ഇൻസ്പെക്ടർ ടി ദിലീഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റുചെയ്തത്.
ജൂൺ 13ന് വാട്സാപ് വഴി ലക്‌നൗ ബിടിപിഎസ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്ന വ്യാജേന കളമശേരി സ്വദേശിയെ വീഡിയോകാേൾ ചെയ്‌തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്ഥാൻ ഐഎസ്ഐക്ക് ചോർത്തി ആസിഫ് ഫൗജി എന്ന വ്യക്തിയിൽനിന്ന് പണം വാങ്ങിയെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. തുടർന്ന് മുഹമ്മദ് ജസീലിന്റെ കർണാടകത്തിലെ ബാങ്ക് അക്കൗണ്ടിലേക്ക് 1,05,06,184 രൂപ വാങ്ങിയെടുക്കുകയായിരുന്നു. പ്രതികൾ ഇതിൽനിന്ന് 90,000 രൂപ എടിഎം വഴി പിൻവലിച്ചതായി കണ്ടെത്തി. തുടർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ റിമാൻഡുചെയ്തു.









0 comments