'വിൻസിയുടേത് ധീരമായ നിലപാട്'; അതിന്റെ പേരിൽ മാറ്റിനിർത്തപ്പെടരുതെന്ന് മന്ത്രി എം ബി രാജേഷ്

mb rajesh
വെബ് ഡെസ്ക്

Published on Apr 20, 2025, 01:11 PM | 1 min read

തിരുവനന്തപുരം: ലഹരിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻസി അലോഷ്യസിനെ പോലുള്ളവരെ സിനിമ മേഖല സംരക്ഷിക്കണമെന്ന് മന്ത്രി എംബി രാജേഷ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അഭിനയിക്കില്ല എന്ന വിൻസിയുടെത് ധീരമായ നിലപാടാണ്. അതിന്റെ പേരിൽ മാറ്റിനിർത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സിനിമാമേഖലയിലുള്ളവരാണെന്നും ചലച്ചിത്രമേഖലയിലെ എല്ലാവരും ഇങ്ങനെ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.


നിയമനടപടിയുമായി സഹകരിക്കുമെന്ന് വിൻസി അറിയിച്ചതായും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പ്രശംസ അറിയിക്കാൻ വിളിച്ചപ്പോ‍ഴാണ് നടി നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നാടിനെ പൂർണമായും ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. സിനിമ മേഖലയെന്നോ മറ്റു മേഖലകൾ എന്നോ വ്യത്യാസമില്ല. സെലിബ്രിറ്റി എന്ന പരിഗണനയും ആർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home