ആയിരം രൂപ കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് 3 വർഷം കഠിന തടവ്

കാസർകോട്: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ വില്ലേജ് ഓഫർക്ക് മൂന്ന് വർഷം കഠിനതടവും 40,000 രൂപ പിഴയും. കാസർകോട് ആദൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർ അനിൽ കുമാറിനെയാണ് തലശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്.
എൻക്വയറി കമീഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് (വിജിലൻസ്) കെ രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉഷാകുമാരി കെ ഹാജരായി. 2013ലാണ് കേസിനാസ്പദമായ സംഭവം. വസ്തുവിന്റെ സ്‌കെച്ച് അനുവദിക്കുന്നതിനായി പരാതിക്കാരനിൽ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിടെ കാസർകോട് വിജിലൻസ് യൂണറ്റ് പിടികൂടുകയായിരുന്നു.
0 comments