ഊരുമൂപ്പന്മാർ മന്ത്രി ഒ ആർ കേളുവിനെ സന്ദർശിച്ചു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ പട്ടികവർഗ ഊരുകളിലെ മൂപ്പന്മാർ മന്ത്രി ഒ ആർ കേളുവിനെ നിയമസഭയിലെത്തി സന്ദർശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാർ പങ്കുവച്ചു.

വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവർഗക്കാർക്ക് കൂടുതൽ കൃഷിഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കുട്ടിച്ചേർത്തു. പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.









0 comments