ad
Deshabhimani

വിരമിക്കുന്നതിന്റെ തലേദിവസം കുടുങ്ങി: മലപ്പുറം മുനിസിപ്പല്‍ എന്‍ജിനിയറുടെ ഓഫീസിലെത്തിയ കരാറുകാരില്‍നിന്ന് 74,000 രൂപ പിടികൂടി

Bribery Case
വെബ് ഡെസ്ക്

Published on Jan 31, 2026, 07:34 AM | 1 min read

മലപ്പുറം: ശനിയാഴ്ച വിരമിക്കാനിരിക്കുന്ന മലപ്പുറം മുനിസിപ്പല്‍ എന്‍ജിനിയറുടെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കരാറുകാരില്‍നിന്ന് 74,000 രൂപ പിടികൂടി. കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ നേതാവുകൂടിയായ എന്‍ജിനിയര്‍ പി ടി ബാബുവിന്റെ ഓഫീസില്‍ വെള്ളി രാത്രി 7.30ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.


രാത്രി വൈകിയും നഗരസഭാ എന്‍ജിനിയറിങ് വിഭാഗം ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ വിജിലന്‍സ് സംഘം എത്തുകയായിരുന്നു. ഈ സമയം ഉദ്യോഗസ്ഥന്‍ ബില്ലുകളില്‍ ഒപ്പിടുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് കരാറുകാരില്‍നിന്നാണ് പണം കണ്ടെത്തിയത്.


പെന്‍ഡിങ് ബില്ലുകള്‍ ഒപ്പിടാമെന്നറിയിച്ച് എന്‍ജിനിയര്‍ വിളിച്ചുവരുത്തിയതാണെന്നാണ് കരാറുകാര്‍ നല്‍കിയ മൊഴി. എന്‍ജിനിയറുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഈസമയം സ്വകാര്യ ഹോട്ടലില്‍ വിരുന്നും ഒരുക്കിയിരുന്നു.


ഉദ്യോഗസ്ഥന്‍ കുറച്ചുകാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍നടപടിക്കായി വിജിലന്‍സ് ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് ഇന്‍സ്പെക്ടര്‍ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home