കായംകുളം സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ആലപ്പുഴ: ആലപ്പുഴയിലെ കായംകുളം സബ് ആർടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓഫീസിലെ ഉദ്യോഗസ്ഥൻ ഫിറ്റ്നെസ് ടെസ്റ്റ്, മറ്റ് ഓഫീസ് സേവനങ്ങൾ എന്നിവയ്ക്കായി വരുന്ന ആളുകളിൽ നിന്നും ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.
രാവിലെ 10.45 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 04.00 മണി വരെ നീണ്ടു. പരിശോധനയിൽ ഫിറ്റ്‌നെസ്സ് ടെസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ലാത്തതും, ഓഫീസിൽ ആവശ്യപ്പെട്ടപ്പോൾ നശിപ്പിച്ച് കളഞ്ഞിട്ടുള്ളതായും, നശിപ്പിച്ച രേഖകൾ ഏതെല്ലാമാണെന്നു രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ ഓഫീസിൽ സൂക്ഷിച്ചിട്ടില്ല എന്നും തെളിഞ്ഞു.









0 comments