ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പെെനാവ്: ഇടുക്കിയിലെ പൈനാവിൽ പ്രവർത്തിക്കുന്ന ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോളജിൽ 2021-22 വർഷം അഡ്മിഷൻ എടുത്തശേഷം മറ്റു് കോളജുകളിലേക്ക് ട്രാൻസ്ഫർ വാങ്ങിപ്പോയ 15 വിദ്യാർഥികളുടെ ഇ ഗ്രാന്റ് തുക, രേഖകളില്‍ ക്രമക്കേട് നടത്തി മറ്റ് അക്കൗണ്ടുകളിലേക്ക് അന്നത്തെ സീനിയർ ക്ലർക്ക് മാറിയെടുത്ത് കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോളജിൽ പരിശോധന നടത്തിയത്.
രാവിലെ 11.15 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 04.45 വരെ നീണ്ടു. മിന്നൽ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ക്രമക്കേടുകൾ സംബന്ധിച്ച പരിശോധന നടന്നു വരുന്നു.









0 comments