ad
Deshabhimani

നിയമനക്കോഴ: ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് എഫ്ഐആർ

ic balakrishnan
വെബ് ഡെസ്ക്

Published on Dec 06, 2025, 11:09 AM | 1 min read

കൽപ്പറ്റ: വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാൻ കാരണമായ കോൺഗ്രസ്‌ നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിജയനെ ഇടനിലക്കാരനാക്കി കോഴ വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന്‌ ലഭിച്ചിരുന്നു.


ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനം വാഗ്‌ദാനം ചെയ്‌താണ്‌ നേതാക്കൾ പണം തട്ടിയത്‌. ഒടുവിൽ ബാധ്യത വിജയന്റെമാത്രം ചുമലിലായതോടെ മകനൊപ്പം 2024 ഡിസംബർ 27ന്‌ ജീവനൊടുക്കി. ബാലകൃഷ്‌ണനും എൻ ഡി അപ്പച്ചനും ഉൾപ്പെടെയുള്ളവർക്കെതിരെ കത്തെഴുതിവച്ചായിരുന്നു ആത്മഹത്യ.


നിയമനക്കോഴയിൽ എംഎൽഎയുടെ ഓഫീസ്‌ ജീവനക്കാരൻ വഴി 15 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയുണ്ടായി. ബാങ്ക്‌ നിയമനത്തിന്‌ എംഎൽഎ നൽകിയ ശുപാർശക്കത്ത്‌ പുറത്തുവന്നു. ആത്മഹത്യാ പ്രേരണക്കേസിലും ബാലകൃഷ്‌ണൻ ഒന്നാം പ്രതിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home