അഴിമതിക്കാരുടെ പട്ടിക വിജിലൻസ് പുതുക്കുന്നു

vigilance office
avatar
റഷീദ്‌ ആനപ്പുറം

Published on May 17, 2025, 07:23 AM | 1 min read

അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ പട്ടികയിൽ ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം


തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ രഹസ്യപട്ടിക വിജിലൻസ്‌ പുതുക്കുന്നു. സർക്കാർ ഓഫീസുകളുമായി നിരന്തരം ബന്ധപ്പെടുന്ന പൊതുപ്രവർത്തകരുടെ സഹായത്തോടെ വിജിലൻസ്‌ ഇന്റലിജൻസ്‌ വിഭാഗമാണ് വിവരങ്ങൾ ശേഖരിക്കുക. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ പട്ടികയിൽ ഇല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പട്ടികയിൽ വരുന്ന മുഴുവൻ ഉദ്യോഗസ്ഥരും വിജിലൻസിന്റെ നിരീക്ഷണത്തിലാകും.


കൈക്കൂലിക്കാരായ ചിലരെക്കുറിച്ച് നിരവധി പരാതികൾ വിജിലൻസിന് ലഭിക്കുന്നുണ്ട്. ഇവയെക്കുറിച്ച് പരിശോധന നടത്തി ശരിയെങ്കിൽ പട്ടികയിൽ പെടുത്തും. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ ആരുടെയും ശ്രദ്ധയിൽ പെടാതെയുണ്ട്. അവരെ കണ്ടെത്താൻ ഓഫീസികളുമായി നിരന്തരം ബന്ധപ്പെടുന്ന ജനപ്രതിനിതികൾ, മറ്റു പൊതുപ്രവർത്തകർ എന്നിവരുടെ സഹായം തേടും. അത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിച്ചു അഴിമതിക്കാർ എന്ന് ഉറപ്പുവരുത്തിയാക്കും പട്ടികയിൽ പെടുത്തുക.


സർക്കാർ സർവിസിൽ നിന്നും അഴിമതി പൂർണമായും തുടച്ചു നീക്കലാണ് സർക്കാർ നയം


അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് വിജിലൻസിന്റേത്. പരാതികളിൽ വിവിധ തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം മിന്നൽ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. പിടിയിലാകുന്ന ചില ഉദ്യോഗസ്ഥർ സ്ഥിരം അഴിമതിക്കാരാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുങ്കിലും അവരിൽ പലരും അഴിമതിക്കാരുടെ പട്ടികയിൽ ഇല്ല. അത്തരം സാഹചര്യത്തിലാണ് പുതിയതീരുമാനമെന്ന് വിജിലൻസ് ഡയാറക്ടർ മനോജ്‌ എബ്രഹാം പറഞ്ഞു. സർക്കാർ സർവിസിൽ നിന്നും അഴിമതി പൂർണമായും തുടച്ചു നീക്കലാണ് സർക്കാർ നയം. അഴിമതി വലിയ അളവിൽകുറഞ്ഞിട്ടും ഉണ്ട്. എങ്കിലും ചില ഉദ്യോഗസ്ഥർ ഇപ്പോഴും അഴിമതിക്കാരായി ഉണ്ട്. അവരെ പൂട്ടുകയാണ് വിജിലൻസ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home