Deshabhimani

print edition വിദ്യാവാഹിനി പദ്ധതിയും നിലയ്‌ക്കുന്നു; ആദിവാസി വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ

Vidyavahini.jpg

വിദ്യാവാഹിനി പദ്ധതിയിൽ ഉൾപ്പെട്ട പാണത്തൂർ സ്‌കൂളിലെ വാഹനങ്ങൾ സർവീസ് നിലച്ചതിനെത്തുടർന്ന്‌ നിർത്തിയിട്ടനിലയിൽ

വെബ് ഡെസ്ക്

Published on Nov 10, 2026, 12:00 AM | 2 min read

രാജപുരം: ആദിവാസി വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിനുള്ള വിദ്യാവാഹിനി പദ്ധതി നിലയ്‌ക്കുന്നു. കാസർകോട്‌ ജില്ലയിൽ പാണത്തൂർ വെൽഫെയർ ഗവ. ഹൈസ്കൂൾ, ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂൾ എന്നിവിടങ്ങിലേക്ക്‌ സർവീസ് നടത്തുന്ന വിദ്യാവാഹിനി സർവീസ് ഇ‍ൗ മാസം ഒന്നോടെ നിർത്തി. ഇതോടെ പദ്ധതിയിൽ ഉൾപ്പെട്ട പാണത്തൂർ സ്‌കൂളിലെ 126 വിദ്യാർഥികളുടെയും ചാമുണ്ഡിക്കുന്നിലെ 140 കുട്ടികളുടെയും പഠനം മുടങ്ങി. ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ വാഹനമില്ലാത്തതിനാൽ തിങ്കളാഴ്ച 237 കുട്ടികൾ സ്കൂ ളിൽ എത്തിയില്ല.


വാഹനങ്ങൾക്ക് അഞ്ചുമാസമായി വാടക നൽകാത്തതിനാൽ ഉടമകൾ സർവീസ് നിർത്തുകയായിരുന്നു. ജില്ലയിലെ ആദിവാസി മേഖലയിലെ മറ്റ്‌ സ്‌കൂളുകളിലും പദ്ധതിയുടെ ഭാഗമായി സർവീസ്‌ നടത്തുന്ന വാഹനങ്ങൾ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്‌. നിർധനരായ ആദിവാസി കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് എൽഡിഎഫ് സ ർക്കാരാണ്‌ വിദ്യാവാഹിനി പദ്ധതി ആരംഭിച്ചത്‌.


പാണത്തൂർ സ്കൂളിൽ ഇതിന്റെ ഭാഗമായി എട്ട്‌ ജീപ്പ്, 13 ട്രിപ്പ് സർവീസ് നടത്തുന്നുണ്ട്. പാണത്തൂ ർ, പരിയാരം, കമ്മാടി, കല്ലപ്പള്ളി, കുണ്ടപ്പള്ളി, വട്ടക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് വിദ്യാർഥികളെ കൊണ്ടുവരുന്നത്. ചാമുണ്ഡിക്കുന്നിൽ ആറു ജീപ്പുകൾ 10 ട്രിപ്പുകളാണ് നടത്തുന്നത്. മറ്റു വാഹന സൗകര്യങ്ങൾ ഒന്നുമില്ലാതെ കുട്ടികൾക്ക് സ്കൂളിലേക്ക് എ ത്താനുള്ള ഏക ആശ്രയമാണ്‌ വിദ്യാവാഹിനി സർവീസ്‌. പടിഞ്ഞാറെ തുമ്പോടി, കിഴക്കേ തുമ്പോടി, ചേർണൂർ, ഓട്ടമല, കോയതടുക്കം, അടുക്കം, വണ്ണാ ർക്കയം പ്രദേശങ്ങളിലെ പട്ടികവർഗ മേഖലയിൽനിന്നാണ് വാ ഹന സർവീസ് നടത്തുന്നത്. രാവിലെ 9.30ന് സ്‌കൂളിൽ എത്തിച്ച് പകൽ 3.30ന് തിരിച്ചുകൊണ്ടുപോകുന്നതാണ്‌ സർവീസ്‌.


ജില്ലയിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾ കൂടുതലുള്ള പനത്തടി പഞ്ചായത്തിലെ വിദ്യാർഥികളുടെ പഠനമാണ് മുടങ്ങിയത്‌. വാഹന സർവീസ് നിർത്തിവച്ചതോടെ പഠനം പാതിവഴിയിലാകുമെന്ന ആശങ്കയിലാണ്‌ രക്ഷിതാക്കൾ. സർവീസ് നടത്തിയ വാഹനങ്ങളുടെ മുഴുവൻ തുകയും അ തത്‌ മാസങ്ങളിൽ എൽഡിഎഫ്‌ സർക്കാർ നൽകിയിരുന്നു. എന്നാലിപ്പോൾ രണ്ടു സ്കൂളുകളിലായി 20 ലക്ഷത്തിനുമുകളിൽ തുക വാഹന ഉടമകൾക്ക് കൊടുക്കാനുണ്ട്. അതാണ്‌ സർവീസ്‌ നിർത്താനിടയാക്കിയത്‌.


​ മലയോരത്ത് 70 ശതമാനം പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ് മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാവാഹിനി പദ്ധതിയിലൂടെ 12 കിലോമീറ്ററോളം ദൂരത്തുനിന്ന് രണ്ട് ഓട്ടോകളിലും 11 ജീപ്പുകളിലുമായി 237 കുട്ടികളാണ് സ്കൂളിലെത്തുന്നത്. വാടകയിനത്തിൽ ഉടമകൾക്ക്‌ 18 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്. എസ്എസ് എൽസി വിദ്യാർഥികളടക്കമുള്ള കുട്ടികളുടെ പഠനമാണ് മുടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU

01

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
Seminar

03

print edition പി ജി ജന്മശതാബ്ദി സെമിനാർ
Karthikayan

04

print edition രാജദാനമല്ല, നേടിയെടുത്തത്‌ പ‍ൗരാവകാശം
KGNA

06

print edition മന്ത്രി നഴ്‌സുമാരെ അപമാനിക്കുന്നു: കെജിഎൻഎ
deshabhimani section

Recommended

Deshabhimani
Home