ad
Deshabhimani

അറ്റകുറ്റപ്പണിയില്ല, യന്ത്രത്തകരാർ: വെമ്പായം അമ്യൂസ്മെന്റ് പാർക്കിനെതിരെ ​ഗുരുതര കണ്ടെത്തൽ

Amusement Park
വെബ് ഡെസ്ക്

Published on May 30, 2026, 06:34 PM | 1 min read

തിരുവനന്തപുരം: വെമ്പായത്ത് റെെഡ് പൊട്ടിവീണുണ്ടായ അപകടത്തിന് കാരണം യന്ത്രത്തകരാറെന്ന് അന്വേഷണത്തിൽ‌ കണ്ടെത്തി. യന്ത്രത്തിന് കാലപ്പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്.ഇതിനാൽ യന്ത്രഭാ​ഗങ്ങൾക്ക് ബലക്ഷയമുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. റെെഡുകൾക്ക് വാർഷിക അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല.സുരക്ഷിതമല്ലാത്ത യന്ത്രം സന്ദർശകർക്കായി പ്രവർത്തിപ്പിച്ചത് ​ഗുരുതര വീഴ്ചയാണ്.

പാർക്കിൽ സന്ദർശകർക്ക് സംരക്ഷണം ഒരുക്കുന്നതിലും ​ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ കളക്ടർക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിലാണ് ​ഗുരുതര പരാമർ‌ശം.അപകത്തെ തുടർന്ന് പാർക്കിന്റെ പ്രവർത്തനം പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ‌


വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ച് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. മാനേജ്‌മെന്റിന്റെ സുരക്ഷാവീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരും നാട്ടുകാരും ആരോപിക്കുകയുണ്ടായി. തുടന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home