തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി പിഎസി സംഘം

തിരുവനന്തപുരം: യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേയുടെ അനാസ്ഥയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) സംഘത്തിന്റെ മിന്നൽ പരിശോധന. കമ്മിറ്റി ചെയർമാൻ കെ സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിൽവേ അധികൃതരെ മുൻകൂട്ടി അറിയിക്കാതെ സ്റ്റേഷനിലെത്തി പരിശോധന നടത്തിയത്.
റെയിൽവേയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ ചേർന്ന പിഎസി യോഗത്തിൽ യാത്രക്കാർക്ക് മിനിമം സൗകര്യങ്ങൾ പോലും ഉറപ്പാക്കുന്നതിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് വിമർശനമുയർന്നിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവേ കാണിക്കുന്ന അനാസ്ഥയിൽ കമ്മിറ്റി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.
യോഗത്തിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിത പരിശോധന നടത്തിയത്. യാത്രക്കാരുടെ വിശ്രമകേന്ദ്രം, ശുചിമുറികൾ, ഭക്ഷണശാല എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച സംഘം സൗകര്യങ്ങൾ നേരിട്ട് പരിശോധിച്ച് വിലയിരുത്തി.









0 comments