മുറിവുണങ്ങുന്നു, വെള്ളാര്‍മല സ്‌കൂളിന്‌ പുതിയ ക്ലാസ്‌ മുറികൾ

vellarmala school

വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനായി നിർമിച്ച ക്ലാസ്‌ മുറികളുടെ ഫലകം മന്ത്രി ഒ ആർ കേളു 
അനാച്ഛാദനം ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Mar 31, 2025, 12:00 AM | 1 min read

മേപ്പാടി: ഉരുളെടുത്ത വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്‌ കൂടുതൽ ക്ലാസ്‌ മുറികൾ. നിലവിൽ ക്ലാസ്‌ നടത്തുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറിയുടെ കെട്ടിടത്തിന്‌ മുകളിൽ രണ്ടാംനിലയിലാണ്‌ വെള്ളാർമലയ്‌ക്ക്‌ ക്ലാസ്‌ മുറികൾ നിർമിച്ചത്‌.


ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) നിർമിച്ചുനൽകിയ എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. നാല് ക്ലാസ് മുറിയും ആറ് ശുചിമുറിയും അടങ്ങുന്ന മറ്റൊരു കെട്ടിടത്തിന്റെ നിർമാണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. മൂന്നുകോടി രൂപ ചെലവിട്ടാണ്‌ നിർമാണങ്ങൾ. വെള്ളാർമല സ്‌കൂളിൽ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 460 ഉം ഹയർ സെക്കൻഡറിയിൽ 90 വിദ്യാർഥികളുമാണുള്ളത്.


ടി സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, വൈസ് പ്രസിഡന്റ് കെ ബിന്ദു, എഡിഎം കെ ദേവകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ബിഎഐ സംസ്ഥാന ചെയർമാൻ പി എൻ സുരേഷ്, സെക്രട്ടറി മിജോയ് കെ മാമു, ട്രഷറർ കെ സതീഷ് കുമാര്‍, നിയുക്ത ചെയര്‍മാന്‍ കെ എ ജോണ്‍സണ്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്ര വ്യാസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, വെള്ളാര്‍മല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ ലാല്‍, മേപ്പാടി സ്‌കൂൾ പ്രിന്‍സിപ്പല്‍ ജെസി പെരേര, ടി കെ നജ്മുദീന്‍, ജിതിന്‍ കണ്ടോത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home