ad
Deshabhimani

50 ശതമാനത്തിന്റെ കുറവ്‌; വാഹന ഫിറ്റ്‌നസ്‌ പരിശോധനാ ഫീസ്‌ കുറച്ച്‌ കേരളം

by election vehicle inspection
വെബ് ഡെസ്ക്

Published on Jan 18, 2026, 03:12 AM | 1 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ വർധിപ്പിച്ച വാഹന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ്‌ സംസ്ഥാനത്ത്‌ ഇ‍ൗടാക്കില്ല. 15–20 വർഷം പഴക്കമുള്ള മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ പരിശോധനാ ഫീസ്‌ നിരക്കിൽ 50 ശതമാനത്തോളമാണ്‌ കുറച്ചത്‌. ഇതുസംബന്ധിച്ച്‌ ഗതാഗതവകുപ്പ്‌ ശനിയാഴ്‌ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഉടൻ പ്രാബല്യത്തിൽ വരും. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഹെവി വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ ടെസ്റ്റ്‌ ഫീസ്‌ കേന്ദ്രം 28,000 രൂപയാക്കി ഉയർത്തിരുന്നു. സംസ്ഥാനം ഇത്‌ 14,000 രൂപയാക്കി.

15 മുതൽ 20 വർഷംവരെ കേന്ദ്രം നിശ്ചയിച്ച നിരക്ക്‌ 14,000 രൂപയെന്നത്‌ 7000 രൂപയാക്കി. ചെറുകിട ചരക്കുവാഹനങ്ങളുടെയും യാത്രാവണ്ടിയുടെയും ഫീസ്‌ 15–2-0 വരെ 6000 രൂപയും 20 വർഷത്തിന്‌ മുകളിൽ 11,300 രൂപയുമായാണ്‌ സംസ്ഥാനത്തിന്റെ ഫീസ്‌. കേന്ദ്രം നിശ്ചയിച്ചത്‌ യഥാക്രമം 11,300 രൂപ, 22,600 രൂപ എന്നിങ്ങനെയായിരുന്നു. മോട്ടോർ വാഹനമേലഖലയിലെ ഇടതുപക്ഷ യൂണിയനുകൾ നിരക്ക്‌ കുറയ്ക്കാൻ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഭീമമായ തുക അടിച്ചേൽപ്പിക്കില്ലെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home