ad
Deshabhimani

വനിതാ ഹോക്കി ലോകകപ്പ്: ജർമനിയെ തകർത്ത് ഇന്ത്യ അഞ്ചാം സ്ഥാനത്ത്

Hockey

Photo: NDTV

വെബ് ഡെസ്ക്

Published on Aug 27, 2026, 08:36 PM | 1 min read

അംസ്റ്റൽവീൻ : വനിതാ ഹോക്കി ലോകകപ്പിൽ ജർമനിയെ 3-1ന് തകർത്ത് ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇഷികയും നവ്‌നീത് കൗറും നേടിയ ഗോളുകളാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. നവ്‌നീത് കൗർ രണ്ട് ഗോളുകൾ നേടി. സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചിരുന്നെങ്കിലും അഞ്ചാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.


ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച പ്രതിരോധമാണ് നടത്തിയത്. രണ്ടാം പകുതിയിലാണ് ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ജർമനിയുടെ ആക്രമണങ്ങൾക്കിടെ മികച്ച മുന്നേറ്റം നടത്തിയ ഇഷിക റിവേഴ്സ് സ്‌ട്രൈക്കിലൂടെ ഇന്ത്യയെ 1-0ന് മുന്നിലെത്തിച്ചു.


പെനാൽറ്റി കോർണറിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ നവ്‌നീത് കൗർ ഇന്ത്യയുടെ ലീഡ് 2-0 ആക്കി. നാലാം ക്വാർട്ടറിന്റെ തുടക്കത്തിൽ വീണ്ടും ഗോൾ നേടി നവ്‌നീത് ഇന്ത്യയുടെ ലീഡ് 3-0 ആയി ഉയർത്തി. ഈ ജയത്തോടെ 1974ലെ നാലാം സ്ഥാനത്തിന് ശേഷം ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷാണ് അഞ്ചാം സ്ഥാനം. 11 ലോകകപ്പ് അരങ്ങേറ്റക്കാരുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് തോൽവി നേരിടേണ്ടി വന്നത്.


സെമിഫൈനലിൽ ഇടം നേടാനായില്ലെങ്കിലും ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം. അടുത്ത മാസം നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടാനും ഇന്ത്യക്ക് സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home